The young woman eloped with her future groom before the wedding arranged by her family, because!
തൊടുപുഴ: ഭാവി വരന്റെ കൂടെ ഒളിച്ചോടി യുവതി.ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് ഒളിച്ചോടിയത്.മുട്ടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള വിവാഹം നടത്താൻ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്. അതിനിടയിലാണ് ഒളിച്ചോട്ടം.യുവതിയുടെ പിതാവാണ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയത്.
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവീട്ടുകാരും തമ്മിൽ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്.
ഇതിനിടെ പെൺകുട്ടിയുടെ പിതാവിന് വിവാഹത്തിൽ എതിർപ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ബംഗളൂരുവിൽ ഉണ്ടെന്നു കണ്ടെത്തി. ഇവരുടെ വിവാഹം നടത്താൻ വീട്ടുകാർ തമ്മിൽ സംസാരിച്ചു ധാരണയായതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മുട്ടം
എസ്എച്ച്ഒ പറഞ്ഞു. ഇരുവരോടും സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…