Sunday, June 2, 2024
spot_img

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹത്തിന് മുൻപേ ഭാ​വി വ​രന്റെ കൂ​ടെ ഒളിച്ചോ​ടി യുവതി;കാരണമിത് !

തൊടുപുഴ: ഭാ​വി വ​ര​ന്റെ കൂ​ടെ ഒ​ളി​ച്ചോ​ടി യുവതി.ശ​ങ്ക​ര​പ്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ഒളിച്ചോടിയത്.മു​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലാണ് സംഭവം. മു​ട്ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പ​മാ​ണ് യു​വ​തി ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള വിവാഹം നടത്താൻ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്. അതിനിടയിലാണ് ഒളിച്ചോട്ടം.യു​വ​തി​യു​ടെ പി​താ​വാണ് കഴിഞ്ഞ ദിവസം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്.

ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​രുവീ​ട്ടു​കാ​രും ത​മ്മി​ൽ ആ​ലോ​ചി​ച്ചാ​ണ് വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്.
ഇ​തി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന് വി​വാ​ഹ​ത്തി​ൽ എ​തി​ർ​പ്പു​ണ്ടാ​യി. ഇ​തോ​ടെ വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്നു ക​രു​തി​യാ​ണ് പെ​ൺ​കു​ട്ടി യു​വാ​വി​നൊ​പ്പം ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു.

പോലീ​സ് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ൽ ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി. ഇവരുടെ വി​വാ​ഹം ന​ട​ത്താ​ൻ വീ​ട്ടു​കാ​ർ ത​മ്മി​ൽ സം​സാ​രി​ച്ചു ധാ​ര​ണ​യാ​യ​തി​നാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് മു​ട്ടം
എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു. ഇ​രു​വ​രോ​ടും സ്‌​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് നി​ർ​ദ്ദേ​ശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles