India

ഭർത്താവിന്റെ അച്ഛനൊപ്പം ഒളിച്ചോടി യുവതി! മരുമകളെ കൊണ്ടുപോയത് മകന്റെ ബൈക്കും മോഷ്ടിച്ച്; അച്ഛനെതിരെ പരാതിയുമായി മകൻ പോലീസ് സ്റ്റേഷനിൽ

രാജസ്ഥാൻ: ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അമ്മായിയപ്പനൊപ്പം ഒളിച്ചോടി യുവതി.
ബുണ്ടി ജില്ലയിലെ സിലോർ ഗ്രാമത്തിലാണ് നാട്ടുകാരെ അമ്പരപ്പിച്ച സംഭവം നടന്നത്.അച്ഛനെതിരെ
മകൻ പവൻ വൈരാഗി സദർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.തന്റെ പിതാവ് രമേഷ് വൈരാഗി
ഭാര്യയോടൊപ്പം ഒളിച്ചോടിയെന്ന് പരാതിയിൽ പറയുന്നു.

തന്റെ ഭാര്യ നിരപരാധിയാണെന്നും പിതാവ് തന്റെ ഭാര്യയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണെന്നുമാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. ഭാര്യയ്‌ക്കൊപ്പം തന്റെ ബൈക്കും പിതാവ് മോഷ്ടിച്ചതായി ഇയാൾ പറയുന്നു.കൂടാതെ, തന്റെ പിതാവ് ചില നിയമവിരുദ്ധ ജോലിയിൽ ഏർപ്പെട്ടിരുന്നതായും പവൻ ആരോപിക്കുന്നു.യുവതിക്കും പവനും ആറ് മാസം പ്രായമുള്ള ഒരു മകളുണ്ട്.

അതേസമയം, തന്റെ കേസ് പോലീസ് ഗൗരവമായി എടുക്കുന്നില്ലെന്ന് പവൻ ആരോപിച്ചു. എന്നാൽ, പോലീസ് ഇത് തള്ളി. തങ്ങൾ കേസ് ജാഗ്രതയോടെ നോക്കുകയാണെന്നും, മോഷ്ടിച്ച ഇരുചക്രവാഹനത്തിനൊപ്പം ഒളിച്ചോടിയ ദമ്പതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സദർ സ്റ്റേഷൻ ഓഫീസർ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.

anaswara baburaj

Recent Posts

ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ വിളിച്ച പച്ചതെറിയുടെ സംസ്‌കൃതത്തിലെ പേരാണ് ഭഗവദ്ഗീത !!! ഭാരതീയ ഇതിഹാസത്തെ അപമാനിച്ച് എസ്സൻസ് ഗ്ലോബൽ പ്രവർത്തകൻ ടോമി സെബാസ്റ്റ്യൻ ! , ഹൈന്ദവ സംഘടനകൾ നിയമ നടപടി സ്വീകരിക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ

തിരുവനന്തപുരം : ഭാരതീയ ഇതിഹാസം ഭഗവദ്ഗീതയെ അപമാനിച്ച എസ്സൻസ് ഗ്ലോബൽ പ്രവർത്തകനായ ടോമി സെബാസ്റ്റ്യനെതിരെ രൂക്ഷ വിമർശനമുയരുന്നു. 'ഭഗവാൻ ശ്രീകൃഷ്ണൻ…

44 seconds ago

കേരളത്തിൽ ബിജെപി അവഗണിക്കാനാകാത്ത ശക്തിയായി !

എതിരാളികൾ പോലും സമ്മതിക്കുന്ന മുന്നേറ്റത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തത്വമയിയോട്‌ പ്രതികരിക്കുന്നു

9 mins ago

കേരളം മുഴുവൻ താമര വിരിയുന്ന കാലം കൈയ്യെത്തും ദൂരത്ത്!!ഒന്നുണർന്ന് പ്രവർത്തിച്ചാൽ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മാറി മറിയും ! സംസ്ഥാനത്ത് ബിജെപിക്കുണ്ടായ അത്ഭുതകരമായ വളർച്ച വിശദീകരിച്ച് സന്ദീപ് ജി വാര്യർ ; കുറിപ്പ് വൈറൽ

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്, കേരളത്തിൽ ബിജെപി ചരിത്രത്തിലാദ്യമായി താമര വിരിയിപ്പിച്ചു എന്നതിനുമപ്പുറം പുതിയ പല കാഴ്ചപ്പാടുകളും മലയാളി മനത്തിലുണ്ടായി എന്ന…

56 mins ago

പാകിസ്ഥാനല്ല, ഇന്ത്യ തന്നെ മുന്നിൽ !

തോൽവിയേറ്റു വാങ്ങാൻ പാകിസ്ഥാന് ഇനിയും ജീവിതം ബാക്കി !

1 hour ago

നീതിക്ക് വേണ്ടി പോരാടുമ്പോൾ ക്രൂരമായ വ്യക്തിഹത്യ ; ഇൻഡി മുന്നണിക്ക് സ്വാതി മലിവാളിന്റെ കത്ത് ; വെട്ടിലായി ആംആദ്മി !

ദില്ലി : ആംആദ്മിയെ വെട്ടിലാക്കി പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതി സ്വാതി മലിവാൾ. രാഹുൽ അടക്കമുള്ള ഇൻഡി മുന്നണി നേതാക്കൾക്കാണ് സ്വാതി…

1 hour ago

പ്രണയത്തില്‍ നിന്ന് പിന്‍മാറി ! മുംബൈയിൽ പെൺകുട്ടിയെ നടുറോഡിൽ സ്പാനറുകൊണ്ട് അടിച്ചുകൊന്നു ; തിരിഞ്ഞുനോക്കാതെ ജനം

മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡിൽ വച്ച് അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിലേക്ക് യുവാവിനെ നയിച്ചത്. സ്പാനർ ഉപയോഗിച്ചാണ്…

2 hours ago