ദൃശ്യങ്ങളിലെ യുവതി
മോസ്കൊ : ലോകത്തെ പല രാജ്യങ്ങളിലും ജനങ്ങൾ അതിശൈത്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്. . പല സ്ഥലങ്ങളിലും കനത്ത തണുപ്പ് മൂലം മരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .ഇതിൽ നിന്നും വ്യത്യസ്തമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
തണുത്തുറഞ്ഞ തടാകത്തില്‍ മുങ്ങിനിവരുന്ന ഒരു റഷ്യന്‍ യുവതിയാണ് വീഡിയോയിലെ താരം . മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള പ്രദേശത്താണ് യുവതിയുടെ സാഹസിക പ്രകടനം. ദ ബെസ്റ്റ് വൈറല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘തണുപ്പത്തൊരു കാപ്പി’ എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുറ്റിലും മഞ്ഞു വീണുകിടക്കുന്ന ഒരു തടാകത്തില്‍ നിന്ന് യുവതി മുങ്ങിനിവര്‍ന്ന് ചൂട് കാപ്പി എടുത്ത് കുടിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഒരു കവിള്‍ കാപ്പി കുടിച്ച ശേഷം മൊബൈല്‍ ഫോൺ സ്‌ക്രീനിൽ താപനിലയും യുവതി കാണിക്കുന്നുണ്ട്. മൈനസ് 27 ഡിഗ്രിയാണ് അതില്‍ എഴുതിയിരിക്കുന്നത്. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
ഡിസംബര്‍ 28-ന് ട്വീറ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ ഒമ്പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു. 1429 പേര്‍ റീട്വീറ്റ് ചെയ്തു. 11000-ത്തോളം ആളുകള്‍ ലൈക്കും ചെയ്തിട്ടുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…