Monday, April 29, 2024
spot_img

ഇതല്ല ഇതിനപ്പുറം നീന്തി കടന്നവളാണീ.. മൈനസ് 27 ഡിഗ്രിയിൽ തണുത്ത തടാകത്തിൽ നീന്തിത്തുടിച്ച് ചൂട് കാപ്പി കുടിക്കുന്ന യുവതി; മൂക്കത്തു വിരൽ വച്ച് സോഷ്യൽ മീഡിയ

മോസ്കൊ : ലോകത്തെ പല രാജ്യങ്ങളിലും ജനങ്ങൾ അതിശൈത്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്. . പല സ്ഥലങ്ങളിലും കനത്ത തണുപ്പ് മൂലം മരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .ഇതിൽ നിന്നും വ്യത്യസ്തമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

തണുത്തുറഞ്ഞ തടാകത്തില്‍ മുങ്ങിനിവരുന്ന ഒരു റഷ്യന്‍ യുവതിയാണ് വീഡിയോയിലെ താരം . മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള പ്രദേശത്താണ് യുവതിയുടെ സാഹസിക പ്രകടനം. ദ ബെസ്റ്റ് വൈറല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘തണുപ്പത്തൊരു കാപ്പി’ എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുറ്റിലും മഞ്ഞു വീണുകിടക്കുന്ന ഒരു തടാകത്തില്‍ നിന്ന് യുവതി മുങ്ങിനിവര്‍ന്ന് ചൂട് കാപ്പി എടുത്ത് കുടിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഒരു കവിള്‍ കാപ്പി കുടിച്ച ശേഷം മൊബൈല്‍ ഫോൺ സ്‌ക്രീനിൽ താപനിലയും യുവതി കാണിക്കുന്നുണ്ട്. മൈനസ് 27 ഡിഗ്രിയാണ് അതില്‍ എഴുതിയിരിക്കുന്നത്. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ 28-ന് ട്വീറ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ ഒമ്പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു. 1429 പേര്‍ റീട്വീറ്റ് ചെയ്തു. 11000-ത്തോളം ആളുകള്‍ ലൈക്കും ചെയ്തിട്ടുണ്ട്.

https://twitter.com/TheBest_Viral/status/1608145887905173504

Related Articles

Latest Articles