The youth was beaten up by a group of around seven people and his money and mobile phone were stolen. ; Two people, including a transgender, were arrested in Ernakulam; Investigation is on for other accused
കൊച്ചി: യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ട്രാൻസ്ജെൻഡർ അടക്കം രണ്ടുപേർ അറസ്റ്റിൽ. എറണാകുളം കോതാട് മരോട്ടിപറമ്പിൽ അനു ശ്രീനിവാസ് (31), ട്രാൻസ്ജെൻഡർ കായംകുളം പുതുപ്പള്ളി ആർ.വി നിവാസിൽ അനുശ്രീ (36) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി 8.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കലാഭവൻ റോഡിലെ റെയിൽവേ ക്രോസിന് സമീപം വെച്ച് മലപ്പുറം സ്വദേശിയായ യുവാവിനെ ഏഴോളം പേർ അടങ്ങുന്ന സംഘം മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണും 7000 രൂപയും കവരുകയായിരുന്നു.
എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ.പി. അഖിൽ, സബ് ഇൻസ്പെക്ടർമാരായ ഷാഹിന, അനൂപ്, അസി. സബ് ഇൻസ്പെക്ടർ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…