ഡിഗ്രി പഠിച്ചുതീർക്കാൻ 54 വർഷമെടുത്ത് 71 വയസുകാരൻ. അമേരിക്കൻ സ്വദേശിയായ ആർതർ റോസാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് 54 വർഷമെടുത്ത് ബിരുദ സർട്ടിഫിക്കറ്റ് നേടിയത്. അതേസമയം 54 വർഷം കൊണ്ട് ഡിഗ്രി പൂർത്തിയാക്കിയ ആർതർ ഗിന്നസ് ബുക്കിലും ഇടം നേടി. ഏറ്റവും കൂടുതൽ സമയമെടുത്ത് ബിരുദം പൂർത്തിയാക്കിയ ആളെന്ന റെക്കോർഡാണ് ആർതർ സ്വന്തമാക്കിയിരിക്കുന്നത്.
ഇതിലൂടെ 52 വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കിയ റോബർട്ട് എഫ്പി ക്രോണിന്റെ റെക്കോർഡാണ് ആർതർ റോസ് മറികടന്നത്. ആർതർ റോസ് ബിരുദ പഠനം ആരംഭിച്ചത് 1969ലായിരുന്നു. എന്നാൽ അപ്പോൾ അഭിനയമോഹം തലയ്ക്കുപിടിച്ച് ചില നാടകങ്ങളിൽ ആർതർ അഭിനയിച്ചു. തുടർന്ന് 2 വർഷത്തെ ബിരുദപഠനം പാതിക്ക് നിർത്തിയ ആർതർ മോൺട്രിയാലിലേക്ക് നീങ്ങി നാടക സ്കൂളിൽ ചേർന്നു. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ അതും ആർതറിന് മടുത്തു. എന്നിട്ടും ബിരുദം പൂർത്തിയാക്കാനല്ല ആർതർ പോയത്. മറിച്ച് നിയമം പഠിക്കാനായിരുന്നു. അങ്ങനെ ടൊറൻടോ ലോ സ്കൂളിൽ നിന്ന് ആർതർ നിയമം പഠിച്ചു. 35 വർഷത്തോളം അഭിഭാഷകനായി ജോലി ചെയ്ത ആർതർ 2016ൽ വിരമിച്ചു. തുടർന്നാണ് ബിരുദപഠനം പൂർത്തിയാക്കാൻ ആർതർ തീരുമാനിച്ചത്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…