Kerala

സംസ്ഥാനത്ത് തീയറ്ററുകൾ വീണ്ടും അടച്ചുപൂട്ടുമോ? ഇന്നറിയാം…

കൊച്ചി: അതിതീവ്ര കോവിഡ് വ്യാപനത്തിലാണ് (Covid Spread) നമ്മുടെ സംസ്ഥാനം. ഈ പ്രതികൂല സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് തീയറ്ററുകൾ സജീവമായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാലിപ്പോൾ ഈ കോവിഡ് പശ്ചാത്തലത്തിൽ സി കാറ്റഗറിയിലെ ജില്ലകളിൽ സിനിമ തീയറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തീയറ്ററുകൾ തുറക്കില്ലെന്നും, തുറന്നാൽ രോഗവ്യാപനം കൂടുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഇന്നലെ സത്യവാങ്മൂലം നൽകി. ഇപ്പോഴത്തെ സാഹചര്യത്തിൽ അടച്ചിട്ട എസി ഹാളിനുള്ളിൽ രണ്ട് മണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് അപകടകരമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ആളുകൾ ഒത്തുകൂടുന്ന മാളുകൾക്കടക്കം നൽകിയ ഇളവ് വിവേചനപരമായ തീരുമാനമാണെന്നാണ് തീയറ്റർ ഉടമകളുടെ നിലപാട്.

ഞായറാഴ്ചകളിൽ സിനിമ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം. അതേസമയം, നിലവിലെ സാഹചര്യം തീയറ്റർ ഉടമകൾ മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞിരുന്നു. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തീയറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.

admin

Recent Posts

ബിഹാറിലെ സീതാമഢിയില്‍ ബിജെപി സീതാക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ ! സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബിജെപിക്കും മാത്രമായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

പാറ്റ്‌ന : ബിഹാറിലെ സീതാമഢിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും…

11 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! നാല് വയസുകാരിയുടെ കുടുംബം പോലീസിൽ പരാതി നൽകി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി…

39 mins ago

പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം ? സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ…

2 hours ago