ചണ്ഡീഗഡ് : ദേശീയപാതയിലെ പാലത്തിൽ നിന്ന് ഇരുമ്പ് നട്ടുകളും ബോൾട്ടും കാണാതായതായി പരാതി. ഹരിയാനയിലാണ് സംഭവം. ദേശീയപാത 344-ൽ കരേര കുർദ് ഗ്രാമത്തിന് സമീപം യമുനാകനാലിന് കുറുകെയുള്ള പാലത്തിൽനിന്നാണ് നട്ടുകളും ബോൾട്ടുകളും കാണാതായത്. 4500 ഓളം നട്ടുകളും ബോൾട്ടുകളുമാണ് കാണാതായത്.
കഴിഞ്ഞ ദിവസമാണ് പാലത്തിൽ അടിഭാഗത്ത് നിന്ന് ഇവ കാണാതായത്. ഈ വിവരം നാട്ടുകാർ നിർമ്മാണ കമ്പനിയുടെ പ്രൊജക്ട് മാനേജരെ അറിയിച്ചു. തുടർന്ന് കമ്പനി അധികൃതർ പാലത്തിലെത്തി പരിശോധന നടത്തി. ദേശീയപാത അതോറിറ്റി അധികൃതരും പരിശോധന നടത്തി.
സംഭവത്തിൽ നിർമ്മാണ കമ്പനിയായ സദ്ഭവ് എൻജിനീയറിങ് ലിമിറ്റഡിന്റെ പരാതിയിൽ മോഷണക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചു. പാലത്തിൽ നട്ടും ബോൾട്ടും പുനഃസ്ഥാപിക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്.
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…