Saturday, May 18, 2024
spot_img

ദേശീയപാതയിലെ പാലത്തിൽ നിന്ന് 4500 ലേറെ നട്ടുകളും ബോൾട്ടുകളും മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

ചണ്ഡീഗഡ് : ദേശീയപാതയിലെ പാലത്തിൽ നിന്ന് ഇരുമ്പ് നട്ടുകളും ബോൾട്ടും കാണാതായതായി പരാതി. ഹരിയാനയിലാണ് സംഭവം. ദേശീയപാത 344-ൽ കരേര കുർദ് ഗ്രാമത്തിന് സമീപം യമുനാകനാലിന് കുറുകെയുള്ള പാലത്തിൽനിന്നാണ് നട്ടുകളും ബോൾട്ടുകളും കാണാതായത്. 4500 ഓളം നട്ടുകളും ബോൾട്ടുകളുമാണ് കാണാതായത്.

കഴിഞ്ഞ ദിവസമാണ് പാലത്തിൽ അടിഭാഗത്ത് നിന്ന് ഇവ കാണാതായത്. ഈ വിവരം നാട്ടുകാർ നിർമ്മാണ കമ്പനിയുടെ പ്രൊജക്ട് മാനേജരെ അറിയിച്ചു. തുടർന്ന് കമ്പനി അധികൃതർ പാലത്തിലെത്തി പരിശോധന നടത്തി. ദേശീയപാത അതോറിറ്റി അധികൃതരും പരിശോധന നടത്തി.

സംഭവത്തിൽ നിർമ്മാണ കമ്പനിയായ സദ്ഭവ് എൻജിനീയറിങ് ലിമിറ്റഡിന്റെ പരാതിയിൽ മോഷണക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചു. പാലത്തിൽ നട്ടും ബോൾട്ടും പുനഃസ്ഥാപിക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles