കൊച്ചി: മൂവാറ്റുപുഴ വാളകം പൊട്ടുമുകൾ മേഖലയിലെ കുടിവെള്ള പദ്ധതിയുടെ നിർമാണ സ്ഥലത്ത് നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ 15 പേരെ പൊലീസ് പിടികൂടി. ആക്രി വ്യാപാരിയും മോഷണസംഘത്തിൽ ഉൾപ്പെടുന്നുണ്ട്. പിടിയിലായവരിൽ നാല് പേർ മാത്രമാണ് പ്രായപൂർത്തിയായവർ. ബാക്കി 11 പേർ പ്രായപൂർത്തിയാകാത്തവരായതിനാൽ അവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയായവർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
മൂന്ന് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ഇരുമ്പ് സാമഗ്രികളാണ് നിർമാണ സ്ഥലത്തുനിന്ന് കടത്തിയത്. ആർഭാട ജീവിതത്തിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മോഷണം പോയ സാധനങ്ങൾ ആക്രി വ്യാപാരി കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും പിന്നീട് മറിച്ചുവിൽക്കുകയുമായിരുന്നു. ഇയാളുടെ പക്കൽ നിന്ന് സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ ഉൾപ്പെടെയുള്ള നിരവധി സാധനങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സാമ്പത്തിക പരിമിതികളും എസ്റ്റിമേറ്റ് പുതുക്കലും കാരണം എട്ടു മാസമായി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്ന സ്ഥലത്താണ് മോഷണം നടന്നത്. വാളകത്തും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരാണ് പ്രതികളിൽ ഭൂരിഭാഗവും. കേസ് ഒത്തുതീർപ്പാക്കുന്നതിനായി നഷ്ടപരിഹാരം നൽകാനുള്ള ശ്രമങ്ങളും പ്രതിഭാഗം നടത്തുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണ വിവരം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രജിതാ സുധാകരൻ, വൈസ് പ്രസിഡന്റ് ജിജോ പാപ്പാലിൽ എന്നിവർ പൊലീസിലും ജല അതോറിറ്റിയിലും പരാതി നൽകുകയായിരുന്നു. സമീപകാലത്ത് പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലുണ്ടായ മോഷണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…