സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
ജർമ്മനിയിലെ ഡ്യൂയിസ്‌ബർഗ് പ്രവിശ്യയിലെ ഗുരുദ്വാരയിൽ ഉണ്ടായ സംഘർഷത്തിൽ 11 പേർക്ക് പരിക്ക്. തിങ്കളാഴ്ച നടന്ന സംഭവത്തിൽ മാരകായുധങ്ങളുടെ ഉപയോഗമുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുരുദ്വാരയ്ക്കുള്ളിൽ വെച്ച് നടന്ന സംഘർഷത്തിൽ 40-ഓളം ആളുകൾ ഉൾപ്പെട്ടതായാണ് വിവരം. വിവരമറിഞ്ഞ് ജർമ്മൻ പോലീസിന്റെ പ്രത്യേക ടാക്റ്റിക്കൽ വിഭാഗം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. കത്തി, കിർപ്പാൻ തുടങ്ങിയ മാരകായുധങ്ങൾ സംഘർഷത്തിൽ ഉപയോഗിച്ചതായും പെപ്പർ സ്പ്രേ പ്രയോഗിച്ചതായും ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. ഇതിനു പുറമെ ഒരാൾ തോക്ക് ഉപയോഗിച്ച് വെടിവെച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രാർത്ഥന തുടങ്ങുന്നതിന് തൊട്ടുമുമ്പായി അക്രമികൾ മുൻകൂട്ടി തയ്യാറായാണ് എത്തിയതെന്നും, പെട്ടെന്ന് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും പിന്നീട് ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്നും സംഭവത്തിന് ദൃക്സാക്ഷിയായ 56-കാരൻ പ്രാദേശിക മാദ്ധ്യമമായ ബിൽഡിനോട് പറഞ്ഞു. അക്രമം ഭയന്ന് നിരവധി പേർ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുദ്വാര മാനേജ്‌മെന്റ് ബോർഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളുമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി നിലനിൽക്കുന്ന അധികാര തർക്കങ്ങളും വ്യക്തിതാൽപര്യങ്ങളുമാണ് ഗുരുദ്വാരക്കുള്ളിലെ ഈ അസ്വസ്ഥതകൾക്ക് കാരണം. സംഭവസ്ഥലത്ത് നിന്നും ലഭിച്ച വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്നും അത് ബ്ലാങ്ക് ഫയറിംഗ് പിസ്റ്റളാണെന്ന് പോലീസ് സംശയിക്കുന്നു. ഇതുവരെ തോക്ക് കണ്ടെത്താനായിട്ടില്ലെങ്കിലും സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരുക്കേറ്റ 11 പേർക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ പ്രഥമശുശ്രൂഷയും വൈദ്യസഹായവും ലഭ്യമാക്കി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…