There is intoxication in the film; Tiny Tom said that he did not let his son act because of fear
ആലപ്പുഴ: സിനിമയിൽ ലഹരി ഉപയോഗം വ്യാപകമായതിനാൽ മകനെ സിനിമയിൽ വിട്ടില്ലെന്ന് ടിനി ടോം. മകനെ അഭിനയിക്കാൻ വിടാത്തത് ഭയം കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാന്‍ മകന് അവസരം ലഭിച്ചിരുന്നു. ‘ഒരു മകനേ തനിക്കുള്ളൂ, ഭയം കാരണം സിനിമയിൽ വിട്ടില്ല. തനിക്കൊപ്പം അഭിനയിച്ച നടൻ ലഹരിക്ക് അടിമയാണ്. ആ നടന്റെ പല്ല് പൊടിഞ്ഞ് തുടങ്ങിയെന്നും ടിനി പറഞ്ഞു. അമ്പലപ്പുഴയിൽ കേരള സർവകലശാല ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമർശം.
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമപാലകര്‍ക്ക് പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പര്‍ അറിയിച്ചു. ലഹരിക്കാരുടെ പട്ടിക ഇപ്പോള്‍ പുറത്തുവിടാനില്ലെന്നും അത്തരക്കാരെ സിനിമകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുമെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ പറഞ്ഞു. മുന്നറിയിപ്പ് തുടരുമ്പോഴും ലൊക്കേഷനിലെ പരിശോധനകളെക്കുറിച്ച് നിര്‍മാതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണ്. സിനിമാസെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിര്‍മാതാക്കളുടെ സംഘടന വീണ്ടുമൊരു തുറന്നുപറച്ചില്‍ നടത്തിയിട്ട് പത്തുദിവസമാകുന്നു. ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഹരിവെടിയാനൊരവസരം കൂടി നല്‍കുകയാണ് സംഘടനകള്‍.
പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പരാതി നല്കാന് നിര്‍മാതാക്കളാരും തയ്യാറായിട്ടില്ല. പരാതി ഇല്ലാതെ തന്നെ പരിശോധനയാവാമല്ലോ എന്നും സംഘടനകള്‍ ചോദിക്കുന്നു. എന്നാല്‍ പരിശോധനകളെ എല്ലാവരും സ്വാഗതം ചെയ്യുന്നില്ല. ചിത്രീകരണം തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കളില്‍ ചിലരുടെ എതിര്‍പ്പ്. ഇതുവരെ ആരും പരാതി നല്‍കാത്തതും ഇതിന്റെ ഉദാഹരണമാണ്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…