അജിത് പവാറും ശരദ് പവാറും
മുംബൈ : എൻസിപി പിളർന്നിട്ടില്ലെന്നും അജിത് പവാർ തങ്ങളുടെ നേതാവാണെന്നതിൽ തർക്കമില്ലെന്നും എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയതോടെ കാറ്റു പോയ അവസ്ഥയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന I.N.D.I.A . മുന്നണി. പ്രതിപക്ഷ നേതാവായിരിക്കെയാണ് എൻസിപി പിളർത്തി ഭരണ പക്ഷത്തിലേക്ക് എത്തിയത്. പിന്നാലെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു.
”അജിത് പവാർ ഞങ്ങളുടെ നേതാവാണ്, അതിലൊരു തർക്കവുമില്ല. എൻസിപിയിൽ യാതൊരു വിള്ളലുമില്ല. എങ്ങനെയാണു പാർട്ടിയിൽ വിള്ളലുണ്ടാവുക? ദേശീയ തലത്തിൽ പാർട്ടിയിലെ വലിയൊരു വിഭാഗം വേർപെട്ടു പോകുമ്പോഴാണ് അങ്ങനെ സംഭവിക്കുക. ഇന്ന് എൻസിപിയിൽ അത്തരമൊരു സാഹചര്യമില്ല. ശരിയാണ്, ചില നേതാക്കൾ വ്യത്യസ്ത നിലപാട് എടുക്കുന്നുണ്ട്. പക്ഷേ, അതിനെ വിഭജനമെന്നു വിളിക്കാനാവില്ല. ജനാധിപത്യത്തിൽ അങ്ങനെ അവർക്ക് ചെയ്യാനാകും” ശരദ് പവാർ ഒരു പ്രമുഖ വാർത്താ ഏജൻസിയോട് പറഞ്ഞു.
പിളർപ്പിന് ശേഷം വിമത വിഭാഗവുമായി ശരദ് പവാർ മമത മമത പുലർത്തുന്നതിൽ മഹാവികാസ് അഘാഡി സഖ്യം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടയിലാണ് അജിത് പവാറിനെയും കൂട്ടാളികളേയും ഒരു തരത്തിലും കുറ്റക്കാരാക്കാത്ത നിലയിലുള്ള പവാറിന്റെ പുതിയ പ്രസ്താവന.
ബിജെപിയോട് അടുക്കുന്നതായുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് അജിത്തുമായി പ്രശ്‌നങ്ങളില്ലെന്ന് ശരദ് പവാർ വ്യക്തമാക്കിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതും അജിത് പവാറുമായി പൂനെയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതും പ്രതിപക്ഷ മുന്നണിയിൽ വലിയ മുറുമുറുപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. I.N.D.I.A . മുന്നണി യോഗം ഈ മാസം അവസാനം മുംബൈയിൽ നടക്കാനിരിക്കേയാണ് പുതിയ സംഭവ വികാസങ്ങൾ.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…