Kerala

അവധി ദിവസത്തിന്റെ ആലസ്യമില്ല ! വിഷു ദിനത്തിലും വിശ്രമമില്ലാതെ മണ്ഡല പര്യടനവുമായി വി മുരളീധരൻ

വിഷുവിനും തെരഞ്ഞെടുപ്പ് പ്രചാരണവുമായി മണ്ഡലത്തിൽ സജീവ സാന്നിധ്യമായി ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. വീരകേരളപുരം ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് അദ്ദേഹം വിഷു ദിനത്തിലെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് ചിറയിൻകീഴ് ശർക്കര ക്ഷേത്രത്തിലും നാവായിക്കുളത്ത് ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലും വി. മുരളീധരൻ ദർശനം നടത്തി. പര്യടനത്തിലുടനീളം ജനങ്ങളുടെയും പ്രവർത്തകരുടെയും വമ്പൻ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.

ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രപരിസരത്ത് ബാലഗോകുലം ആരംഭിക്കുന്ന ഉദ്യാനത്തിൽ അദ്ദേഹം പിച്ചിതൈ നട്ടു. ചെറുന്നിയൂർ പഞ്ചായത്തിലെ രണ്ട് കോളനികളും വി മുരളീധരൻ സന്ദർശിച്ചു.

പമ്പ ചാണയ്ക്യൽ കോളനിയും കല്ലുമല കോളനിയുമാണ് ഇന്നദ്ദേഹം സന്ദർശിച്ചത്.
പമ്പാ ചാണയ്ക്യൽ കോളനിയിൽ അംബേദ്കറുടെ ഛായാ ചിത്രത്തിൽ മുമ്പിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി.രണ്ട് കോളനികളിലും തെരഞ്ഞെടുപ്പ് കാര്യാലയത്തിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

3 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

4 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

5 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

7 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

7 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

7 hours ago