തിരുവനന്തപുരം : തൊടുന്നതെല്ലാം അബദ്ധം മാത്രമാകുന്ന സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദസിനെതിരായ വിവാദങ്ങളൊഴിയുന്നില്ല. 36 ദിവസം നീണ്ടുനിന്ന നവകേരള സദസിന്റെ പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാനായി സംസ്ഥാന സർക്കാർ ചെലവിട്ടത് 9.16 കോടി രൂപയെന്ന് റിപ്പോർട്ട്. സർക്കാർ അച്ചടി സ്ഥാപനമായ സി ആപ്റ്റാണ് പോസ്റ്ററും ക്ഷണക്കത്തും അച്ചടിച്ചിറക്കിയത്.
കഴിഞ്ഞ മെയ് മാസത്തിൽ ഇതിന്റെ ചെലവുകൾക്കായി 1.68 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 7.47 കോടി രൂപ കൂടി സർക്കാർ വീണ്ടും അനുവദിച്ചിരിക്കുന്നത്. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴും കോടികൾ ചെലവിട്ടുകൊണ്ട് സംസ്ഥാന സർക്കാർ നവകേരള സദസ് നടത്തിയത്. എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ വിവാദങ്ങളൊഴിയാതെയാണ് നവകേരള സദസ് നടന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ഒന്നരക്കോടി ചെലവിട്ട് പുതിയ ബസ് വാങ്ങിയതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…