There is no money to fuel the police vehicles
കൊച്ചി :ക്രൈം കാപ്പിറ്റൽ എന്നറിയപ്പെടുന്ന കൊച്ചിയിൽ നിരന്തരം കുറ്റകൃത്യങ്ങൾ പെരുകുമ്പോഴും കൊച്ചിയിലെ പോലീസ് വാഹനങ്ങൾക്ക് ഇന്ധനമടിക്കാൻ കാശില്ലാതെ ഒതുക്കിയിട്ടിരിക്കുകയാണ്.ഇന്ധന കുടിശ്ശിക ലക്ഷങ്ങൾ കടന്നു എന്നാണ് റിപ്പോർട്ട്.മന്ത്രിമാർക്കും കോർപറേഷൻ അദ്ധ്യക്ഷൻമാർക്കും ബുളളറ്റ് പ്രൂഫ് അടക്കം ആഡംബര വാഹനങ്ങൾ വാങ്ങാൻ കോടിക്കണക്കിന് രൂപ സർക്കാർ മുടക്കുമ്പോൾ ഏത് സമയത്തും പൊതുജനങ്ങൾക്ക് ആവശ്യമായി വരുന്ന പോലീസ് വാഹനം കട്ടപ്പുറത്തയ അവസ്ഥയാണ്.എറണാകുളം കൺട്രോൾ റൂമിന്റെ കീഴിൽ മാത്രം 24 വാഹനങ്ങളുണ്ട്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഇവ നാട് ചുറ്റുന്നത്.
ഇതിൽ 12 എണ്ണമാണ് എണ്ണനിറയ്ക്കാനും അറ്റകുറ്റപ്പണി നടത്താനും കാശില്ലാതെ കിടക്കുന്നത്. എറണാകുളം നഗരത്തിലെ എ ആർ ക്യാമ്പിൽ മാത്രം 5 പെട്രോളിങ് വാഹനങ്ങൾ ഒതുക്കിയിട്ടിട്ടുണ്ട്. ഒരു വാഹനത്തിന് ശരാശരി 200 ലീറ്റർ ഡീസൽ മാസം തോറും വേണമെന്നാണ് കണക്ക്. ഒരു വാഹനത്തിന് ശരാശരി ഇരുപതിനായിരം രൂപ ഇന്ധന ചെലവ് കണക്കാക്കിയാലും കൺട്രോൾ റൂം വാഹനങ്ങൾക്ക് മാത്രം ശരാശരി പ്രതിമാസം 5 ലക്ഷത്തിലധികം ചെലവ് വരും. എംജി റോഡിലേതടക്കം മൂന്നു പെട്രോൾ ബങ്കുകളിൽ നിന്നാണ് ഡീസൽ നിറച്ചിരുന്നത്. ഇവർക്ക് ലക്ഷങ്ങൾ കുടിശ്ശികയായതോടെയാണ് കടം വീട്ടാതെ ഇന്ധനംമില്ലെന്ന് തീർത്തു പറഞ്ഞത്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…