Soldiers standing guard in heavy snow
അമൃത്സർ: ഉത്തരേന്ത്യയിലെ കനത്ത ശൈത്യത്തിൽ അതിർത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന വാഗാ-അട്ടാരി അതിർത്തിയിലെ ബിഎസ്എഫ് ജവന്മാർ കനത്ത മൂടൽമഞ്ഞിലും റോന്തുചുറ്റുന്ന വീഡിയോ വൈറലായി.
വനിതാ സൈനികരടക്കമുള്ള ബിഎസ്എഫ് സൈനികർ അവേശത്തോടെയാണ് കനത്ത മഞ്ഞിലും തങ്ങളുടെ കടമ അഭിമാനത്തോടെ നിർവ്വഹിക്കുന്നത്.കോടിക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കായി ചെയ്യുന്ന ജോലിയിൽ എല്ലാ വെല്ലുവിളികളും ആസ്വദിക്കുന്നുവെന്ന് വനിതാ സൈനികർ ആവേശത്തോടെയാണ് പ്രതികരിച്ചത്.
ശൈത്യകാലത്ത് ഭീകരർ അതിർത്തി കേന്ദ്രീകരിച്ച് നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് എത്തിക്കലും കൂടാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷയും പട്രോളിംഗും ശക്തമാക്കുന്നത്. പരസ്പരം കാണുവാൻ പോലും സാധിക്കാത്ത തരത്തിലുള്ള മൂടൽമഞ്ഞിലാണ് ബിഎസ്എഫ് ജവാന്മാർ അതിർത്തി കാവൽ ശക്തമാക്കുന്നത്. 10 മീറ്ററിനപ്പുറം ഒന്നും കാണാനാകാത്ത അത്ര കനത്ത മഞ്ഞാണ് വ്യാപിച്ചിരിക്കുന്നതെന്നും സൈനികർ പറഞ്ഞു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…