Tuesday, May 21, 2024
spot_img

കനത്തമഞ്ഞിലും കരളുറപ്പുമായി അവർ നമുക്കായി കാവൽ നിൽക്കുന്നു !
അട്ടാരി വാഗാ അതിർത്തിയിൽ കനത്ത മഞ്ഞിലും ജാഗ്രതയോടെ കാവൽ നിൽക്കുന്ന
ബിഎസ്എഫ് ജവന്മാരുടെ ദൃശ്യങ്ങൾ വൈറലാകുന്നു

അമൃത്സർ: ഉത്തരേന്ത്യയിലെ കനത്ത ശൈത്യത്തിൽ അതിർത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന വാഗാ-അട്ടാരി അതിർത്തിയിലെ ബിഎസ്എഫ് ജവന്മാർ കനത്ത മൂടൽമഞ്ഞിലും റോന്തുചുറ്റുന്ന വീഡിയോ വൈറലായി.

വനിതാ സൈനികരടക്കമുള്ള ബിഎസ്എഫ് സൈനികർ അവേശത്തോടെയാണ് കനത്ത മഞ്ഞിലും തങ്ങളുടെ കടമ അഭിമാനത്തോടെ നിർവ്വഹിക്കുന്നത്.കോടിക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കായി ചെയ്യുന്ന ജോലിയിൽ എല്ലാ വെല്ലുവിളികളും ആസ്വദിക്കുന്നുവെന്ന് വനിതാ സൈനികർ ആവേശത്തോടെയാണ് പ്രതികരിച്ചത്.

ശൈത്യകാലത്ത് ഭീകരർ അതിർത്തി കേന്ദ്രീകരിച്ച് നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് എത്തിക്കലും കൂടാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷയും പട്രോളിംഗും ശക്തമാക്കുന്നത്. പരസ്പരം കാണുവാൻ പോലും സാധിക്കാത്ത തരത്തിലുള്ള മൂടൽമഞ്ഞിലാണ് ബിഎസ്എഫ് ജവാന്മാർ അതിർത്തി കാവൽ ശക്തമാക്കുന്നത്. 10 മീറ്ററിനപ്പുറം ഒന്നും കാണാനാകാത്ത അത്ര കനത്ത മഞ്ഞാണ് വ്യാപിച്ചിരിക്കുന്നതെന്നും സൈനികർ പറഞ്ഞു.

Related Articles

Latest Articles