തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടല്‍ റൂമിലേക്ക് പോകാന്‍ വാഹനം കാത്തുനിന്ന ദില്ലി സ്വദേശിനിയായ വനിതാ പൈലറ്റിനെ അപമാനിക്കാൻ ശ്രമം .
വെള്ളിയാഴ്ച്ച രാത്രി 11.15-ഓടെയാണ് സംഭവം. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ സെക്കന്‍ഡ് പൈലറ്റായാണ് യുവതി എത്തിയത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പുറത്തേക്ക് വന്ന ഇവര്‍ ഹോട്ടലിലേക്ക് പോകാനായി ടാക്സിക്കായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഒരു ടാക്സി ഡ്രൈവര്‍ യുവതിക്ക് അടുത്ത് എത്തി അശ്ലീല പരാമര്‍ശം നടത്തിയത്.
സംഭവമുണ്ടായ അപ്പോള്‍ തന്നെ യുവതി എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചെങ്കിലും അതിനോടകം തന്നെ ടാക്സി ഡ്രൈവര്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞിരുന്നു. പിന്നീട് യുവതി ഇ-മെയില്‍ മുഖാന്തരം നല്‍കിയ പരാതി വിമാനത്താവള അധികൃതര്‍ വലിയതുറ പൊലീസിന് കൈമാറി. പരാതിയില്‍ കേസ് എടുത്ത പൊലീസ് യുവതിയെ വിളിച്ചു വരുത്തി മൊഴി എടുത്തു. വിമാനത്താവളത്തിലെ പിക്കപ്പ് പോയന്‍റില്‍ വച്ചാണ് മോശമനുഭവമുണ്ടായത് എന്നാണ് മൊഴിയില്‍ യുവതി പറയുന്നത്.
ഇതേ തുടര്‍ന്ന് വലിയതുറ പൊലീസ് വിമാനത്താവളത്തിലെത്തി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു . എയർപോർട്ട് പാർക്കിങ്ങിൽ ഉണ്ടായിരുന്ന സ്കോഡ കാറിന്റെ ഡ്രൈവറാണ് പ്രതി എന്ന് കണ്ടെത്തിയിട്ടുണ്ട് . മണക്കാട് ഭാഗത്തുള്ള കാറാണിതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് .ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് വലിയതുറ പോലീസ് ഇപ്പോൾ
എൽ ഡി എഫ് - യു ഡിഎഫ് ഒത്തുകളി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കും ! അക്രമരാഷ്ട്രീയത്തിന് ഇരകളാകുമ്പോഴും കേരളത്തിലെ ബിജെപി…
1135 കോടി ഫണ്ട് വാങ്ങിയ കെ എസ് ആർ ടി സി ബസുകൾക്കായി ചെലവാക്കിയത് 113 കോടി മാത്രം. കരാർ…
2026 ൽ ഭാരതത്തെ നമ്മുടെ രാജ്യത്തിന്റെ ശത്രുക്കൾക്ക് ഒട്ടി കൊടുത്തിട്ടാണ് എങ്കിലും അധികാരത്തിലെത്തുവാനുള്ള ശ്രമമാണോ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ്…
ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനിയുടെ ഭരണകൂടത്തിലേക്കുള്ള നിയമനങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
ഭൂമിയിലെ സമയക്രമം നിശ്ചയിക്കുന്നതിൽ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഒരു കലണ്ടർ വർഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ,…
ഭൂമിയിലെ സമയക്രമം നിശ്ചയിക്കുന്നതിൽ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഒരു കലണ്ടർ വർഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ,…