Celebrity

കീരവാണിക്ക് ഇത് അർഹിച്ച അംഗീകാരം …! നല്ലൊരു സംഗീതജ്ഞൻ എന്നതിലുപരി നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം,കീരവാണിയുടെ നേട്ടത്തിൽ സന്തോഷം പങ്ക് വച്ച് ഗായിക കെ എസ് ചിത്ര

തിരുവനന്തപുരം:ഇന്ത്യയ്ക്ക് എന്നും തല ഉയർത്തിപിടിക്കാവുന്ന തരത്തിലുള്ള നേട്ടമാണ് കീരവാണി എന്ന മനുഷ്യൻ ‘നാട്ടു നാട്ടു’എന്ന ഗാനത്തിലൂടെ കെട്ടിപ്പടുത്തത്.ഇന്ത്യയിലേക്ക് 2009ന് ശേഷം ഒരു ഇന്ത്യന്‍ സംഗീത സംവിധായകന്‍ ഓസ്കാര്‍ നേടുകയാണ്.നിരവധി രംഗത്തുള്ള പ്രഗത്ഭ വ്യക്തികളാണ് കീരവാണിക്ക് ആശംസയുമായെത്തിയിരിക്കുന്നത്.കീരവാണിയുടെ നേട്ടത്തിൽ സന്തോഷം പങ്ക് വയ്ക്കുകയാണ് ഗായിക കെ എസ് ചിത്ര.ഒരു പാട് സന്തോഷമുള്ള കാര്യമാണിതെന്നും അദ്ദേഹത്തോടൊപ്പം കുറേ ഏറെ പാട്ടുകളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഏറെ അവാര്‍ഡുകള്‍ വീണ്ടും അദ്ദേഹത്തിന് ലഭിക്കട്ടെയെന്നും നല്ലൊരു സംഗീതജ്ഞൻ എന്നതിലുപരി നല്ലൊരു മനുഷ്യനുമാണ് കീരവാണി എന്നും എല്ലാ തരത്തിലുള്ള സംഗീതവും ചെയ്യുന്ന ഒരു സംഗീത സംവിധായകനാണ് അദ്ദേഹമെന്നും ചിത്ര വ്യക്തമാക്കി.

ചിത്രഗാരു എന്നാണ് കീരവാണി സാര്‍ തന്നെ വിളിക്കാറുള്ളത്. എസ്.പി ബാലസുബ്രഹ്മണ്യവുമായി അടുത്ത ബന്ധമാണ് കീരവാണി സാറിന് ഉണ്ടായിരുന്നത്. താന്‍ ഒരു ഗാനത്തില്‍ നിന്നും ഉദ്ദേശിക്കുന്നതിന്‍റെ പത്തിരട്ടി എസ്.പി.ബി സാര്‍ നല്‍കാറുണ്ടെന്ന് കീരവാണി സാര്‍ പറയുമായിരുന്നു.എന്നെ സംബന്ധിച്ച് ഭാഷ അറിയാത്ത പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ ഒരോ ഗാനവും എന്നെ ഒപ്പം ഇരുത്തി ഒരോ വാക്കിന്‍റെ അര്‍ത്ഥവും പഠിപ്പിച്ചാണ് അദ്ദേഹം പാടിക്കാറുള്ളത്. എന്നൊടൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫേര്‍ട്ടാണ് എന്നാണ് അദ്ദേഹം പറയാറ്. അദ്ദേഹം പറയുന്നത് ഒരു തര്‍ക്കം ഇല്ലാതെ പാടിക്കൊടുക്കാന്‍ കഴിയാറുള്ളത്.ഇത് ഇന്ത്യക്ക് അഭിമാന നിമിഷം തന്നെയാണെന്ന് ചിത്ര വ്യക്തമാക്കി.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

8 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

10 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

14 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

14 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

14 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

14 hours ago