India

‘ഇത് എന്റെ അവസാന വീഡിയോ’; ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച ശേഷം മോഡൽ തൂങ്ങി മരിച്ച നിലയിൽ

മുംബൈ: ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച ശേഷം ഫാഷൻ ഡിസൈനറും മോഡലുമായ മുസ്‌കാൻ നാരംഗ് മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ മൊറാദാബാദിലെ വീട്ടിലാണ് മുസ്‌കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊറാദാബാദിലെ രാം ഗംഗാ വിഹാർ കോളനി ഓഫ് പോലീസ് സ്റ്റേഷൻ സിവിൽ ലൈൻ ഏരിയയിലെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

താൻ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് സൂചന നൽകുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശേഷമായിരുന്നു താരം ജീവനൊടുക്കിയത്. 25 വയസായിരുന്നു. തന്റെ അവസാനത്തെ വീഡിയോ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ എല്ലാവരോടുമായി താരം ‘ഗുഡ് ബൈ’ പറയുന്നുമുണ്ട്. ഹോളി ദിനത്തിൽ മുംബൈയിൽ നിന്ന് വീട്ടിലെത്തിയതിന് ശേഷം യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു. തനിക്ക് ആത്മവിശ്വാസം ധാരാളമുണ്ടെങ്കിലും ആളുകൾ അതിനെ ചോദ്യം ചെയ്യുന്നുണ്ടെന്നും ഇത് തന്റെ അവസാനത്തെ വീഡിയോ ആണെന്നും മുസ്‌കാൻ വീഡിയോയിൽ പറയുന്നു. താൻ എന്ത് ചെയ്താലും അത് തന്റെ മാത്രം ഇഷ്ടമാണെന്നും ആരെയും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം, കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് അത്താഴം കഴിച്ച് മുകൾ നിലയിലെ തന്റെ മുറിയിലേക്ക് പോയ മകളെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് യുവതിയുടെ കുടുംബം. ഉറങ്ങാൻ പോകുന്നത് വരെ മകൾ എല്ലാവരോടും സന്തോഷത്തോടെ സംസാരിക്കുകയും ചിരിച്ച് കളിച്ച് നടക്കുകയും ചെയ്തതായി കുടുംബം പറയുന്നു.

പിറ്റേ ദിവസം രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മുസ്കാൻ താഴേക്ക് ഇറങ്ങി വരാതായതോടെ, വാതിൽ ചവുട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മുസ്‌കാന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. എന്നാൽ, ഇൻസ്റ്റഗ്രാമിൽ വീഡിയോയിൽ താരം പറയുന്ന കാര്യങ്ങൾക്കും താരത്തിന്റെ ആത്മഹത്യയ്‌ക്കും തമ്മിൽ പരസ്പരം ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

5 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

6 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

6 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

7 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

13 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

14 hours ago