This is the essence of Rudraksha
പഞ്ചക്രത്യങ്ങളുടെയും നാഥനായ രുദ്രൻ്റെ ഉത്തമേന്ദ്രിയമായ അക്ഷമാണ് രുദ്രാക്ഷം. അതായത്, ഭഗവാൻ മഹാദേവൻ്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ലഭ്യമാണ്. ഇവയെ മുഖങ്ങളുടെ എണ്ണത്തിലും വ്യത്യസ്തമായ ഫലത്തിലും അടിസ്ഥാനപ്പെടുത്തിയാണ് തരംതിരിച്ചിരിക്കുന്നത്. ആകെയുള്ള 21 ൽ 14 രുദ്രാക്ഷങ്ങള്‍ മാത്രമേ ധരിക്കാറുള്ളൂ. രുദ്രാക്ഷം ഐതീഹ്യം
ദേവീഭാഗവതത്തിലാണ് രുദ്രാക്ഷവുമായി ബന്ധപ്പെട്ട ഐതീഹ്യം വിവരിക്കുന്നത്. അതിശക്തനും പരാക്രമിയുമായ അസുര പ്രമാണിയായ ത്രിപുരൻ ദേവന്മാരെ പരാജയപ്പെടുത്തി ഏകചത്രാധിപതിയായി തീര്‍ന്നു.
തുടര്‍ന്ന് സങ്കടത്തിലാഴ്ന്ന ദേവന്മാര്‍ ഭഗവാൻ മഹാദേവനെ സമീപിച്ച് പരാതി ബോധിപ്പിച്ചു. എന്നാൽ ത്രിപുരനെ എങ്ങനെ വധിക്കണം എന്ന ആലോചിച്ച് ഭഗവാൻ ധ്യാനത്തിൽ മുഴുകി. ഇതിന് ശേഷം കണ്ണുതുറന്നപ്പോള്‍ അശ്രുബിന്ദുക്കൾ താഴെവീണു. ഈ ബാഷ്പ ബിന്ദുക്കളിൽ നിന്നാണത്രെ രുദ്രാക്ഷ വ്യക്ഷങ്ങളുണ്ടായത്. ഭഗവാൻ്റെ സൂര്യ നേത്രത്തിൽ നിന്ന് രക്ത നിറത്തിൽ 12 തരത്തിലുള്ള രുദ്രാക്ഷങ്ങളും ചന്ദ്ര നേത്രത്തിൽ നിന്ന് വെള്ള നിറത്തിൽ 16 തരത്തിലുള്ള രുദ്രാക്ഷങ്ങളും അഗ്നി നേത്രത്തിൽ നിന്ന് കറുപ്പ് നിറത്തിൽ 10 തരത്തിലുള്ള രുദ്രാക്ഷങ്ങളും ഉണ്ടായി.
വളരെ ശ്രദ്ധാപൂർവ്വം മാത്രമേ രുദ്രാക്ഷങ്ങൾ തിരഞ്ഞെടുക്കാവൂ. ശരിയായ രുദ്രാക്ഷം ആണോയെന്ന് പരിശോധിക്കുക. ദേവി ഭാഗവതത്തിൽ നാരായണ മഹർഷി നാരദനോടാണ് രുദ്രാക്ഷ മാഹാത്മ്യം വിവരിച്ചു നൽകുന്നത്. പാപകഴുത്തിൽ മുപ്പത്തിരണ്ട്, ശിരസ്സിൽ നാൽപ്പത്, കാതിൽ ആറു വീതം, കൈകളിൽ പന്ത്രണ്ട് വീതം, ഭുജങ്ങളിൽ പതിനാറ് വീതം, കണ്ണിൽ ഒന്ന് വീതം, ശിഖയിൽ ഒന്ന്, വക്ഷസ്ഥലത്ത് നൂറ്റിയെട്ട് എന്ന രീതിയിൽ രുദ്രാക്ഷം ധരിക്കാനായാൽ അത് സാക്ഷാൽ പരമേശ്വരൻ ആകുന്നുവെന്നാണ് രുദ്രാക്ഷ മാഹാത്മ്യത്തെ കുറിച്ച് പറയുന്നത്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…