International

കയ്യും കാലും കെട്ടി നൈട്രജന്‍ വാതകം ശ്വസിപ്പിക്കും; ശരീരത്തിലെ ഓക്സിജൻ നഷ്ടപ്പെട്ട് പിന്നാലെ മരണം; അമേരിക്കയിൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നൈട്രജന്‍ ഉപയോഗിച്ച് നടപ്പിലാക്കി

വാഷിങ്ടൺ : അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. കൊലപാതക കേസ് പ്രതിയായ കെന്നത്ത് യുജിന്‍ സ്മിത്തിനെയാണ് അലബാമയില്‍ നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 35 വർഷങ്ങൾക്ക് മുമ്പ് 1989 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കെന്നത്ത് യുജിന്‍ സ്മിത്ത്. 50 സംസ്ഥാനങ്ങളിൽ 27 എണ്ണത്തിൽ മാത്രമാണു വധശിക്ഷ നിയമപരമായുള്ളത്. മിസിസിപ്പി, ഓക്‌ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്കു അംഗീകാരമുണ്ടെങ്കിലും നടപ്പിലാക്കിയിട്ടില്ല.

‘‘നൈട്രജൻ ഹൈപോക്സിയ’’ എന്നറിയപ്പെടുന്ന ശിക്ഷാരീതി നടപ്പിലാക്കാൻ കോടതി ഉത്തരവിടുന്നത് ആദ്യമായാണ്. രണ്ട് വർഷം മുമ്പ് രാസവസ്തു കുത്തിവച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും അന്ന് ശ്രമം പരാജയപ്പെട്ടു. ഇതിനെത്തുടർന്നാണ് നൈട്രജൻ ഹൈപോക്സിയ വഴി വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്.

എന്നാലിത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിഭാഗം വാദിച്ചു. ശിക്ഷാ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം ന്യായം നിർത്തിയെങ്കിലും കോടതി അവ തള്ളിക്കളഞ്ഞു. തുടർന്ന് ഇന്നലെ സ്മിത്തിന്റെ ശിക്ഷ നടപ്പാക്കിയത്.
യുഎസിലെകുറ്റവാളിയെ കൊണ്ട് നൈട്രജൻ വാതകം ശ്വസിപ്പിച്ചാണ് ശിക്ഷനടപ്പാക്കുന്നത്.

Anandhu Ajitha

Recent Posts

കോടതിയെ നൈസായി പറ്റിക്കാന്‍ നോക്കി| കെജ്രിവാളിന്റെ അടവു ഫലിച്ചില്ല| വീണ്ടും ജയിലിലേയ്ക്ക്

മാര്‍ച്ച് 21നാണ് മദ്യനയവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മെയ് 10…

19 mins ago

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് അബുദാബിയില്‍ അക്കൗണ്ട്; ഒഴുക്കിയത് കോടികള്‍ ; വന്‍വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കൊച്ചി ∙ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഉള്‍പ്പെട്ട പണമിടപാടു കേസില്‍ കൂടുതല്‍ ശക്തമായ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്. നിലവില്‍ അന്വേഷണം…

49 mins ago

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെങ്കിലും തള്ളിന് ഒരു കുറവുമില്ല! |pinarayi vijayan

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെങ്കിലും തള്ളിന് ഒരു കുറവുമില്ല! |pinarayi vijayan

1 hour ago

മഞ്ഞുമൽ ബോയ്സ് നിർമ്മാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പ്! 22 കോടി രൂപ ചെലവായി എന്നത് പച്ചക്കള്ളം; അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് പോലീസ്

കൊച്ചി: മഞ്ഞുമൽ ബോയ്സ് നിർമ്മാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പെന്ന് പോലീസ് റിപ്പോർട്ട്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന്…

1 hour ago

കെജ്‌രിവാളിന് തിരിച്ചടി ; ജാമ്യം നീട്ടില്ല ! അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജിസ്ട്രി

ദില്ലി : ദില്ലി മദ്യനയ കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നൽകിയ അപേക്ഷ…

1 hour ago

രാത്രിയും പകലും ഒരുപോലെ ആ-ക്ര-മ-ണം നടത്താനുള്ള ശേഷിയുള്ളവ

ലിബിയയിലും സിറിയയിലും ആ-ക്ര-മ-ണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാൽ വിമാനങ്ങൾ ഭാരതത്തിലേക്കും ; മോദിയുടെ നീക്കം ഇങ്ങനെ.

2 hours ago