Health

സ്ത്രീകളിലെ കിഡ്‌നി രോഗങ്ങള്‍ക്കുള്ള പ്രധാന കാരണം ഇതാണ്; അറിയേണ്ടതെല്ലാം

30 വയസ്സിനു ശേഷം മിക്ക സ്ത്രീകള്‍ക്കും വൃക്ക സംബന്ധമായ അസുഖങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെക്കുറിച്ച് അറിയാം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തിലുടനീളം പല തരത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ നേരിടേണ്ടതായി വരും. ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ 30 വയസ്സിന് മുമ്പും ശേഷവും സംഭവിക്കുന്നു. ഹോര്‍മോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍, പ്രത്യേകിച്ച് ഈസ്ട്രജന്‍, വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ആരോഗ്യകരമായ രക്തക്കുഴലുകള്‍ നിലനിര്‍ത്തുന്നതിലും വൃക്കകളിലേക്കുള്ള രക്തയോട്ടം നിയന്ത്രിക്കുന്നതിലും ഈസ്ട്രജന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈസ്ട്രജന്റെ അളവിലുള്ള അസന്തുലിതാവസ്ഥ മൂലം വൃക്കരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കാം. ഇത് മൂലം വൃക്കയില്‍ അണുബാധ, സിസ്റ്റ്, കല്ല് എന്നിവ നേരിടേണ്ടിവരാം.

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

പ്രസവിച്ച സ്ത്രീകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഏതെങ്കിലും ഘട്ടത്തില്‍ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഗര്‍ഭകാലത്ത് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ നേരിടേണ്ടിവരുന്ന സ്ത്രീകള്‍ക്ക് പിന്നീട് വൃക്ക തകരാറുകള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍ പ്രസവശേഷം സ്ത്രീകള്‍ വൃക്കകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്.

വിട്ടുമാറാത്ത രോഗങ്ങള്‍

ദീര്‍ഘകാലമായി തുടരുന്ന വിട്ടുമാറാത്ത രോഗങ്ങള്‍ മൂലം സ്ത്രീകളില്‍ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളും വൃക്കകള്‍ തകരാറിലാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതിനാല്‍ ഇവയുളള സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

അനാരോഗ്യകരമായ ജീവിതശൈലി

മോശം ജീവിതശൈലി വൃക്കകളുടെ പ്രവര്‍ത്തനത്തെ വളരെ മോശമായി ബാധിക്കും. പുകവലി, അമിതമായ മദ്യപാനം, സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍, പഞ്ചസാര, എന്നിവയുടെ അമിത ഉപഭോഗം വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചിട്ടയായ വ്യായാമം, സമീകൃതാഹാരം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ കിഡ്നിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരത്തില്‍ എന്തെങ്കിലും അസാധാരണമായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.

B4 Admin

Recent Posts

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

2 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

4 hours ago

ക്യാമറക്കണ്ണിലൂടെ മലയാള സിനിമയ്ക്ക് മാസ് ദൃശ്യഭാഷ നൽകിയ ഷാജി കുമാർ ഇനി ഓർമ്മ: പ്രതീക്ഷകളുടെ കൊടുമുടിയിൽ അപ്രതീക്ഷിത വിടവാങ്ങൽ

മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…

4 hours ago

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

19 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

19 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

19 hours ago