Featured

മോദി ലക്ഷദ്വീപിന് വേണ്ടി ചെയ്തത് ഇതൊക്കെയാണ്…!

ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ലക്ഷദ്വീപാണ്‌. അതിനാൽ തന്നെ, അവസാന 3 വർഷങ്ങളിലായി ലക്ഷദ്വീപിൽ സംഭവിച്ച പ്രധാനപ്പെട്ട കാര്യങ്ങൾ നമുക്ക് നോക്കാം. 2020 ഡിസംബർ 5 നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയി പ്രഫുൽ ഘോഡാ പട്ടേലിനെ കേന്ദ്ര സർക്കാർ നിയമിച്ചു. അതേമാസം 12 നു കൊച്ചിയെയും ലക്ഷദ്വീപിനെയും കണക്റ്റ് ചെയ്ത് സബ്മറയിൻ ഒപ്റ്റിക്കൽ കേബിൾ വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അനുമതി നൽകി. കൂടാതെ, 2023 മെയ് മാസത്തിൽ പദ്ധതി പൂർത്തീകരിക്കാനായിരുന്നു തീരുമാനം എങ്കിലും പദ്ധതി പറഞ്ഞ തീയതിക്കും മുന്നേ പൂർത്തീകരിച്ചു. 2021 മെയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേൽ LDAR അതായത് lakshwadweep authority development റെഗുലേഷൻ അവതരിപ്പിക്കുന്നു. തുടർന്ന് 2021 മേയിൽ ലക്ഷ്വാദ്വീപിനെ നശിപ്പിക്കുന്നേ എന്ന നിലവിളി ഉയരുന്നു. എന്നാൽ മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകാൻ ആയിരുന്നു കേന്ദ്ര നിർദേശം. 2022 ആഗസ്റ്റ് ൽ ലക്ഷദ്വീപിൽ ടൂറിസം പ്രോജക്ടുകൾ വൻ തോതിൽ വർദ്ധിപ്പിക്കുന്നു. നീതി ആയോഗിൻ്റെ കീഴിൽ മിനിക്കോയ്, സുഹേലി, കടമത്ത് ദ്വീപുകൾ എക്കോ ടൂറിസ കേന്ദ്രങ്ങളാക്കി മാറ്റുവാൻ ഗവൺമെൻ്റ് തീരുമാനിക്കുന്നു. കവരത്തി,കൽപ്പെനി,മിനിക്കോയ്, ബംഗാരം, കടമത്ത് എന്നീ ദ്വീപുകളിൽ സ്കൂബ ഡൈവിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നു. അതിനായി നടപടികൾ കേന്ദ്രം ആരംഭിക്കുകയും ചെയ്യുന്നു. അതായത് മുഴുവൻ പൂർത്തിയാകുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്കൂബാ മാപ്പുകളിൽ ഒന്നായി ലക്ഷദ്വീപ് മാറും. കൂടാതെ, അഗത്തി എയർപോർട്ട് സ്റ്റേഷൻ്റെ വിസ്തീർണ്ണം കൂട്ടാൻ സർക്കാർ തീരുമാനിക്കുന്നു. അതോടൊപ്പം മറ്റ് എയർപോർട്ട് സാധ്യതകളും കൂട്ടത്തിൽ അന്വേഷിച്ച് തുടങ്ങുന്നു. തുടർന്ന് താജ് ഗ്രൂപ്പ് സൂഹേലി, കടമത്ത് എന്നീ ദ്വീപുകളിൽ അവരുടെ രണ്ട് പ്രോപർട്ടികൾ പണിയുവാൻ സർക്കാരുമായി ധാരണയായി.

ഓർക്കുക, ലക്ഷദ്വീപുമായി ബന്ധപ്പെട്ട ഒരു പദ്ധതിയും പ്രകൃതിയെയോ അവിടെയുള്ള എക്കോ സിസ്റ്റത്തിനെ നശിപ്പിച്ചു കൊണ്ടോ, ചൂഷണം ചെയ്തോ അല്ല. ഒരു പദ്ധതിക്ക് മുന്നേയും കൃത്യമായ സമുദ്ര ഗവേഷണം നടത്തി, ധാരാളം കണ്ടീഷൻസും മുന്നിൽ വെച്ചിട്ടാണ് വികസന പ്രവർത്തനങ്ങളും ടൂറിസ്റ്റ് ബൂസ്റ്റ്റിങ്ങും നടത്തുന്നത്. 2023 ൽ പ്രഖ്യാപിക്കപ്പെട്ട, തീരുമാനിക്കപ്പെട്ട പദ്ധതികൾ ഒക്കെ പൂർത്തിയായി. കടമത്തിൽ ലോ temperature thermal desalination പ്ലാൻ്റ്,അഗത്തി,മിനിക്കോയ് ദ്വീപുകളിൽ പൈപ്പ് വഴി ശുദ്ധ ജല വിതരണം, കവരത്തിയിൽ സോളാർ പവർ പ്ലാൻ്റ്, പ്രൈമറി ഹെൽത്ത് കെയർ സെൻ്ററിൻ്റെ ഫൗണ്ടേഷൻ എന്നിവ ഉത്ഘാടനതിനായി തയാറാകുന്നു. തുടർന്ന് 2024 ജനുവരിയിൽ പദ്ധതികൾ എല്ലാം ഉൽഘാടനം ചെയ്യുവാൻ പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിക്കുന്നു. ശേഷം ലക്ഷദ്വീപ് ടൂറിസം പ്രൊമോട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. ഇത് കണ്ടപാടെ മാലിക്കാരുടെ മൂട്ടിൽ തീ പിടിക്കുന്നു. ഇന്ത്യയെ അപമാനിക്കുന്നു. അങ്ങനെ ആകെ ബഹളം. എന്നാൽ ഇന്ത്യയെ ചൊറിഞ്ഞ മാലിക്ക് അനേകം ബുക്കിങ്ങുകൾ ക്യാൻസൽ ആകുന്നു. ഒടുവിൽ മൂന്ന് മന്ത്രിമാരുടെ സ്ഥാനം തെറിക്കുന്നു. 2024 ജനുവരി 8 നു ലക്ഷദ്വീപ് ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപെട്ട വാക്കുകളിൽ ഒന്നായി മാറുന്നു. 350% വർധനവാണ് രേഖപ്പെടുത്തിയത്. കാരണം, എല്ലാം കിറു കൃത്യവും ദീർഘവീക്ഷണത്തോടെയും കാലങ്ങളായി പ്ലാൻ ചെയ്തു കൊണ്ട് വന്നതാണ്. അത് പച്ചയ്ക്ക് 2021ൽ LDAR അവതരിപ്പിച്ചതിന് ശേഷം പ്രഫുൽ പട്ടേൽ പറഞ്ഞതുമാണ്. ലക്ഷദ്വീപ് മാലി ദ്വീപിനെ പോലെ ധാരാളം ടൂറിസ്റ്റ് സാധ്യതകളുള്ള സ്ഥലമാണ്. മാലി ദ്വീപിനെ പോലെ ഇവിടെയും നരേന്ദ്രമോദി വികസിപ്പിക്കും. മാലിക്കാർക്ക് അത് മനസ്സിലായി വന്നപ്പോ മൂന്ന് വർഷം പിടിച്ചു. അപ്പോഴേക്കും അവരുടെ മൂന്ന് മന്ത്രിമാരുടെ സ്ഥാനവും കയ്യാല പുറത്തായി. എല്ലാം, ഒരു മൂന്ന് ഫോട്ടോ കാരണം. കൂടാതെ, മോദി എന്ന നാലക്ഷരമാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡ്.

Anandhu Ajitha

Recent Posts

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

33 minutes ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

53 minutes ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

2 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

2 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

3 hours ago

ഐഎസ്ഐയ്ക്ക് വേണ്ടി സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകി !! പഞ്ചാബിൽ പതിനഞ്ചുകാരൻ അറസ്റ്റിൽ; അതിർത്തി ജില്ലകളിലെ കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കാൻ അന്വേഷണ സംഘം

പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…

4 hours ago