പ്രതീകാത്മക ചിത്രം
പരേഡ് ഗ്രൗണ്ടിന് പുറമെ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ തയ്യാറാക്കിയിരിക്കുന്ന പാപ്പാഞ്ഞിയെയും കത്തിക്കാൻ ഹൈക്കോടതിയുടെ അനുമതി. കർശന ഉപാധികളോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. പാപ്പാഞ്ഞിക്ക് ചുറ്റും നിലവിൽ 40 അടി ദൂരത്തിലുള്ള സുരക്ഷാ വേലി 72 അടി ദൂരത്തിൽ വേണമെന്നാണ് പ്രധാന നിർദ്ദേശം. വലിയ പാപ്പാഞ്ഞി കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിർദ്ദേശം.
നേരത്തെ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിച്ച് വെളി ഗ്രൗണ്ടിൽ ഗാലാഡി ഫോർട്ട് കൊച്ചി ക്ലബ്ബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കം ചെയ്യാൻ പോലീസ് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ്ബ് ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളിൽ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാർണിവലിനോട് അനുബന്ധിച്ച് പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ് നടക്കുന്നത്. ഇതിന് പുറമെയാണ് പരേഡ് ഗ്രൗണ്ടിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ അകലെയുള്ള വെളി ഗ്രൗണ്ടിൽ ഗാലാഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയത്. ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന കാർണിവൽ ആഘോഷങ്ങൾക്ക് പുറമേ ചുറ്റുവട്ടത്ത് തന്നെ സ്വകാര്യ ക്ലബ്ബ് നടത്തുന്ന പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങിനും മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നത് സാധ്യമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഗാലാഡി ക്ലബ്ബിന് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ നോട്ടീസ് നൽകിയത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…