Spirituality

അത്യപൂർവ്വമായ ദിവസമാണ് ഇത്തവണത്തെ ശിവരാത്രി, ശിവാലയ ഓട്ടത്തെക്കുറിച്ച് കൂടുതൽ അറിയാം

ഏറ്റവും പുണ്യം നിറഞ്ഞ മറ്റൊരു ശിവരാത്രിക്കാലം കൂടി വരികയാണ്. ശനിയാഴ്ചയും പ്രദോഷവും ഒരുമിച്ച് വരുന്നതിനാൽ അത്യപൂർവ്വമായ ദിവസമാണ് ഇത്തവണത്തെ ശിവരാത്രിയെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ക്ഷേത്രദർശനങ്ങൾക്കും തീര്‍ത്ഥാടനങ്ങൾക്കുമെല്ലാമായി വിശ്വാസികളും ക്ഷേത്രങ്ങളും തീർത്ഥാടന സ്ഥാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു.ശിവരാത്രിക്കാലത്തെ ശിവാലയ ഓട്ടത്തെക്കുറിച്ച് നമുക്കറിയാം. കന്യാകുമാരിയിലും പരിസരത്തെ ക്ഷേത്രങ്ങളിലും നടക്കുന്ന അപൂർവ്വ ചടങ്ങായ ശിവാലയ ഓട്ടത്തിൽ 12 ക്ഷേത്രങ്ങളിലൂടെ കടന്നു പോകുന്നു. ഇതേ മാതൃകയിൽ ആലപ്പുഴയിൽ ഓണാട്ടുകരയിലും ശിവാലയ ദർശനം നടക്കാറുണ്ട്. ഓട്ടത്തിനു പകരം ശിവക്ഷേത്രങ്ങൾ സന്ദർശിക്കുന്ന പതിവാണ് ഇവിടെയുള്ളത്.ആലപ്പുഴ ജില്ലയിൽ നടക്കുന്ന ശിവാലയ ദർശനം ഭക്തവിശ്വാസികളെ ആകർഷിക്കുന്ന ചടങ്ങാണ്. ശിവാലയ ഓട്ടത്തിന്‍റെ അതേ മാതൃകയിൽ 12 ശിവക്ഷേത്രങ്ങളിലേക്കുള്ള ദർശന യാത്രയാണിത്. ഇതാ ശിവക്ഷേത്ര ദർശന യാത്രയിൽ കടന്നുപോകുന്ന ക്ഷേത്രങ്ങൾ പരിചയപ്പെടാം.

കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം

കേരളത്തിലെ തന്നെ പുരാതന ശിവക്ഷേത്രങ്ങളിലൊന്നായ കണ്ടിയൂർ മഹാദേവക്ഷേത്രത്തിൽ നിന്നുമാണ് ദർശന യാത്ര തുടങ്ങുന്നത്. കിരാത മൂര്‍ത്തിയായി ശിവനെ ആരാധിക്കുന്ന ഇവിടം ദക്ഷിണ കാശി എന്ന പേരിലും അറിയപ്പെടുന്നു. പണ്ട് രാജഭരണകാലത്ത് ഓടനാട് രാജാവിന്‍റെ തലസ്ഥാനം കണ്ടിയൂർ ആയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

കടവൂര്‍ മഹാദേവക്ഷേത്രം

കണ്ടിയൂരിൽ നിന്നും യാത്ര എത്തുന്നത് കടവൂർ മഹാദേവ ക്ഷേത്രത്തിലാണ്. ഖരപ്രകാശ മഹർഷി സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന് 1500 വർഷത്തിലധികം പഴക്കമുണ്ട്. മഹാക്ഷേത്രത്തിന്റെ പ്രൗഢി വിളിച്ചോതുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്, സപ്തമാതാക്കള്‍, ഇന്ദ്രന്‍, വരുണന്‍ തുടങ്ങിയവരെ പ്രതിനിധീകരിച്ചുള്ള ബലിക്കല്ലുകൾ ഇവിടെ കാണാം.

മുട്ടം മഹാദേവക്ഷേത്രം

കടവൂരിൽ നിന്നും മുട്ടം മഹാദേവ ക്ഷേത്രത്തിലേക്കാണ് തീർത്ഥാടന ദർശന യാത്ര എത്തിച്ചേരുന്നത്. ഹരിപ്പാടിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ശിവനും പാർവ്വതിയും ഒരുപോലെ വാഴുന്നു എന്നാണ് വിശ്വാസം. ഇവിടുത്തെ ശിവൻ സ്വയംഭൂ ആണെന്നാണ് കരുതുന്നത്. ജ്ഞാനത്തിനും വിദ്യാഭ്യാസ ഫലങ്ങൾക്കും ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ മതിയെന്നാണ് കരുതപ്പെടുന്നത്.

കണ്ണമംഗലം മഹാദേവ ക്ഷേത്രം

യാത്രയിലെ നാലാമത്തെ ക്ഷേത്രമാണ് മാവേലിക്കരയ്ക്ക് സമീപമുള്ള കണ്ണമംഗലം മഹാദേവ ക്ഷേത്രം. കണ്വമഹർഷി ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചെട്ടികുളങ്ങര ഭഗവതിയുടെ പിതൃസ്ഥാനീയനാണ് കണ്ണമംഗലം മഹാദേവർ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചെട്ടികുളങ്ങര ദേവിയും കണ്ണമംഗലം മഹാദേവനുമായുള്ള കൂടിയെഴുന്നള്ളത്ത് ശിവരാത്രി ദിനത്തിലെ പ്രദേശത്തെ ഏറ്റവും വലിയ ചടങ്ങുകളിൽ ഒന്നാണ്.

പത്തിയൂര്‍ കുറ്റിക്കുളങ്ങര മഹാദേവക്ഷേത്രം

ശിവാലയ ദര്‍ശനത്തിലെ അഞ്ചാമത്തെ ക്ഷേത്രമാണ് പത്തിയൂര്‍ കുറ്റിക്കുളങ്ങര മഹാദേവക്ഷേത്രം. കുടുംബജീവിതം നന്നായി മുന്നോട്ടുപോകുവാനും ഇഷ്ടമാംഗല്യം, ദീര്‍ഘ മാംഗല്യം തുടങ്ങിയ ഫലങ്ങൾ ലഭിക്കുവാനും കുറ്റിക്കുളങ്ങര മഹാദേവക്ഷേത്ര ദർശനം സഹായിക്കുമെന്നാണ് വിശ്വാസം.

കരുണാമുറ്റം മഹാദേവക്ഷേത്രം

പത്തിയൂരിൽ നിന്നും എത്തുന്നത് ആറാമത്തെ ക്ഷേത്രമായ കരുണാമുറ്റം മഹാദേവക്ഷേത്രത്തിലാണ്. മുതുകുളം ക്ഷേത്രം എന്നും അറിയപ്പെടുന്ന ഇവിടെ ശിവരാത്രി വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ബാലികമാർ ചമയവിളക്ക് എടുക്കുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇഷ്ട സന്താനലബ്ദി ലഭിക്കുവാനായി ഇവിടെ ദർശനം നടത്തുന്നത് സഹായിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തൃപ്പക്കുടം മഹാദേവ ശിവക്ഷേത്രം

ശിവരാത്രിയിലെ ശിവക്ഷേത്രദർശനത്തിലെ ഏഴാമത്തെ ക്ഷേത്രമാണ് തൃപ്പക്കുടം മഹാദേവ ശിവക്ഷേത്രം. ഹരിപ്പാട് സുബ്രഹ്മണ്യന്റെ പിതാവാണ് തൃപ്പക്കുടത്തപ്പ൯ എന്നാണ് വിശ്വാസം. ഹരിപ്പാട്-തിരുവല്ല റൂട്ടിലാണ് ഈ ക്ഷേത്രമുള്ളത്. ജീവിത വിജയം നേടുന്നതിനും പരിശ്രമങ്ങൾ ഫലമണിയുവാനും ഈ ക്ഷേത്രത്തിലെ ദർശനം സഹായിക്കുമെന്നാണ് വിശ്വാസം.

പായിപ്പാട്‌ ശിവപാര്‍വ്വതി ക്ഷേത്രം

ശിവാലയ ദർശനത്തിലെ എട്ടാമത്തെ ക്ഷേത്രമാണ് പായിപ്പാട്‌ ശിവപാര്‍വ്വതി ക്ഷേത്രം. ഇവിടെ ദര്‍ശനം നടത്തിയാൽ ജീവിതത്തിൽ കീർത്തിയും ഐശ്വര്യവും ലഭിക്കുന്നതിന് സഹായിക്കുമെന്നാണ് കരുതപ്പെടുന്ന്. പ്രദേശവാസികളുടെ ഇടയിൽ വളരെ പ്രസിദ്ധമായ ക്ഷേത്രമാണിത്.

ചാല-ചെന്നിത്തല മഹാദേവക്ഷേത്രം

ഈ യാത്രയിലെ ഒൻപതാമത്തെ ക്ഷേത്രമാണ് ചാല-ചെന്നിത്തല മഹാദേവക്ഷേത്രം. ശത്രുക്കളിൽ നിന്നും വിജയം നേടി ജീവിത വിജയം നേടിയെടുക്കുവാൻ ഈ ക്ഷേത്രദർശനം സഹായിക്കും എന്നാണ് വിശ്വാസം.

തൃപ്പെരുന്തുറ മഹാദേവക്ഷേത്രം

ശിവാലയ യാത്രയിലെ പത്താമത്തെ ക്ഷേത്രമാണ് മാവേലിക്കര-തിരുവല്ല റൂട്ടിൽ സ്ഥിതി ചെയ്യുന്ന തൃപ്പെരുന്തുറ മഹാദേവക്ഷേത്രം. ഈ പ്രദേശത്ത് കാണപ്പെടുന്ന സാധാരണ മഹാദേവ ക്ഷേത്രങ്ങൾ പോലെതന്നെയാണ് ഇതിന്‍റെ നിർമ്മിതിയും. ശിവനെയും പാർവ്വതിയെയും ആരാധിക്കുന്ന ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ ത്രേതായുഗത്തിൽ ഖരമഹർഷിയാണ് നടത്തിയതെന്നാണ് വിശ്വാസം. പമ്പാ നദിക്കും അച്ചൻകോവിലാറിവും ഇടയിലായാണ് ക്ഷേത്രമുള്ളത്.

തേവരിക്കല്‍ മഹാദേവക്ഷേത്രം

യാത്രയിലെ പതിനൊന്നാമത്തെ ക്ഷേത്രമാണ് തേവരിക്കല്‍ മഹാദേവക്ഷേത്രം. ക്രോഷ്ഠമുനിയുടെ തേവാര മൂര്‍ത്തിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തൃക്കരട്ടി ക്ഷേത്രനിർമ്മാണത്തിനിടെ മുനി ഇവിടെ തങ്ങിയിരുന്നുവെന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ മനസ്സിലെ ഒരാഗ്രഹം നടക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

തൃക്കുരട്ടി മഹാദേവക്ഷേത്രം

ശിവാലയ യാത്രയിലെ 12-ാമത്തെയും അവസാനത്തെയും ക്ഷേത്രമാണ് തൃക്കരട്ടി മഹാദേവക്ഷേത്രം. ആലപ്പുഴയിൽ മാന്നാറിന് സമീപത്താണ് ഈ ക്ഷേത്രമുള്ളത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിൽ മഹാദേവ ദർശനം കിഴക്ക് ദിശയിലേക്കാണ്. ഇവിടെ ദർശനം നടത്തിയാൽ വാര്‍ധക്യത്തിൽ സമാധാനവും മനശാന്തിയും ലഭിക്കുകയും മരിക്കുമ്പോൾ സ്വർഗ്ഗഭാഗ്യം നേടാമെന്നും ആണ് വിശ്വസിക്കപ്പെടുന്നത്.

Anusha PV

Recent Posts

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

29 seconds ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

13 mins ago

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

55 mins ago

ചാർധാം യാത്ര; കേദാർനാഥിന്റെ കവാടങ്ങൾ തീർത്ഥാടകർക്കായി തുറന്നു; താഴ്വരയിൽ ഭക്തജനപ്രവാഹം!

ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…

1 hour ago

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

10 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

11 hours ago