Categories: Kerala

സ്വപ്ന സുരേഷ് പലതവണ തോമസ് ഐസക്കിനെ വിളിച്ചു ; ധനവകുപ്പിന്റെ പ്രവാസി ചിട്ടി വൻതട്ടിപ്പ് ; ധനമന്ത്രിയുടെ വിദേശ ഇടപാടുകളിൽ നടത്തേണ്ടത് സമഗ്ര അന്വേഷണം; തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തോമസ് ഐസക്കും സ്വപ്ന സുരേഷും തമ്മിൽ പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. സ്വപ്ന പലതവണ തോമസ് ഐസക്കിനെ വിളിച്ചതായി വിവരങ്ങൾ വരുന്നുണ്ട്. സിഎജി റിപ്പോർട്ട് സ്വന്തം രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തി പരസ്യപ്പെടുത്തിയ ധനമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു . തോമസ് ഐസക്കിന് മന്ത്രിസഭയിൽ തുടരാൻ അവകാശമില്ല. സ്വർണക്കടത്ത് സംഘം കിഫ്ബിയുടെ പല ഇടപാടുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇത്തരം വിഷയങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തോമസ് ഐസകിന്റെ വിദേശ ഇടപാടുകൾ അന്വേഷിക്കണം. തോമസ് ഐസക്ക് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയിട്ടുണ്ട്. സി പി എമ്മിലെ ഒരു വിഭാഗം നേരത്തെ തന്നെ തോമസ് ഐസക്ക് ഒരു അമേരിക്കൻ ചാരനാണെന്ന് പറഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ധനവകുപ്പിന്റെ പ്രവാസി ചിട്ടി വലിയ തട്ടിപ്പാണ്. രാജ്യത്തെ എല്ലാ ചിട്ടി നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് ധനവകുപ്പ് ഈ ചിട്ടി നടത്തുന്നത്. ഒരു തരത്തിലുളള നിയമോപദേശങ്ങളും നേടാതെയാണ് പ്രവാസി ചിട്ടി നടത്തുന്നത്. കുറഞ്ഞ പലിശയ്ക്ക് എടുക്കേണ്ട വായ്പ കൂടുതൽ പലിശയ്ക്ക് എടുത്തുവെന്നത് കുറ്റകരമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

admin

Recent Posts

21 തവണ “ഓം ശ്രീറാം” എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു; വീഡിയോ വൈറൽ

വെള്ള കടലാസിൽ 21 തവണ "ഓം ശ്രീറാം" എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു.…

7 hours ago

കുവൈറ്റ് തീപിടിത്തം : ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരം 3 മണിയിലേക്ക് നീട്ടി ;സമ്മേളനം രാത്രിയിലും തുടരും

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന…

7 hours ago

തിരുപ്പതിയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ചന്ദ്രബാബു തുടങ്ങി |OTTAPRADHAKSHINAM|

ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചവർ ഞെട്ടി ! തിരുപ്പതി ക്ഷേത്രത്തിന് ഇനി ചന്ദ്രബാബുവും പവൻ കല്യാണും കാവൽക്കാർ |CHANDRABABU…

7 hours ago

സിക്കിമിൽ പേമാരി തുടരുന്നു !മണ്ണിടിച്ചിലിൽ മൂന്ന് മരണം; മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക് : സിക്കിമിൽ പേമാരി തുടരുന്നു. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ…

7 hours ago

ഇനി പാക്ക താന പോറ അജ്ഞാതന്റെ ആട്ടത്തെ ! |MODI|

ഇന്ത്യ വിരുദ്ധർ ജാഗ്രതൈ ! അവൻ വീണ്ടും വരുന്നു ; മോദിയുടെ കണക്കുകൂട്ടലുകൾ ഇങ്ങനെ... |AJIT DOVEL| #ajithdovel #modi…

8 hours ago

ജി 7 ഉച്ചകോടി !പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു ; നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച

ദില്ലി : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ…

8 hours ago