Amit Shah will visit Jammu and Kashmir today Amit Shah will visit Jammu and Kashmir today
മുംബൈ: അധികാരത്തിനായി ശത്രുവിന്റെ കാലുനക്കാൻ പോയ ചതിയന്മാർക്ക് കാലം മാപ്പുതരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശിവസേന എന്ന പേരും പാർട്ടി ചിഹ്നവും നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഉദ്ധവ് താക്കറെയെ രൂക്ഷമായി ആക്രമിച്ചുകൊണ്ടായിരുന്നു മുംബൈയിൽ ഷായുടെ പ്രസ്താവന. പാർട്ടി ചിഹ്നവും പേരും ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം കഴിഞ്ഞദിവസം വന്നിരുന്നു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് താനായിരുന്നു പാർട്ടി അദ്ധ്യക്ഷൻ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ ബിജെപിയും ശിവസേനയും ഒരുമിച്ചു നേരിട്ടു. വലിയ ഭൂരിപക്ഷത്തോടെ വിജയം നേടിയെങ്കിലും ശിവസേന അധികാരത്തിന് വേണ്ടി പ്രതിപക്ഷത്തിന്റെ കാലുനക്കാൻ പോയെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ സ്വാഭാവികമാണെങ്കിലും ചതിയന്മാർക്ക് കാലം മാപ്പുനൽകില്ലെന്നും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും ബിജെപി ശിവസേനാ സഖ്യം നേടുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശിവസേനാ സഖ്യമാണ് മത്സരിച്ചിരുന്നത്. ബിജെപി 105 സീറ്റുകളിലും ശിവസേന 56 സീറ്റുകളിലുമാണ് വിജയം കണ്ടത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ശിവസേന വാശിപിടിച്ചു. ജനാഭിലാഷം അട്ടിമറിക്കാൻ തയാറല്ലാതിരുന്ന ബിജെപി വഴങ്ങിയില്ല. മുഖ്യമന്ത്രിസ്ഥാനത്തിനായി ശിവസേന ചിരകാല വൈരികളായ കോൺഗ്രസ്സും എൻ സി പിയുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്തിയെങ്കിലും രണ്ടരക്കൊല്ലത്തിനുശേഷം ശിവസേന നെടുകെ പിളരുകയായിരുന്നു. പിന്നീട് നഷ്ടങ്ങളുടെ കാലമായിരുന്നു ഉദ്ധവ് താക്കറെയ്ക്ക്. ഈ നഷ്ടങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് പേരും ചിഹ്നവും.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…