India

രാജ്യത്തിൻറെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല; ഭീകരരെ വകവരുത്താൻ പാകിസ്ഥാനിലേക്ക് കടക്കാനും ഭാരതത്തിന് മടിയില്ല; കർശന താക്കീതുമായി പ്രതിരോധ മന്ത്രി

ദില്ലി: രാജ്യത്തിൻ്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഭീകരരെ വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാനിൽ നിന്നെത്തി തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചതിന് ശേഷം അതിർത്തി കടന്ന് രക്ഷപ്പെടുന്നവരെ അവിടെയെത്തി വകവരുത്താൻ ഭാരതത്തിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അവർ പാകിസ്ഥാനിലേക്ക് ഒളിച്ചോടിയാൽ അവരെ കൊല്ലാൻ ഞങ്ങൾ പാകിസ്ഥാനിലേക്ക് കടക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. “പ്രധാനമന്ത്രി പറഞ്ഞതെല്ലാം തികച്ചും ശരിയാണ്. ഇന്ത്യ അത്ര ശക്തമാണ്, പാകിസ്ഥാനും അത് മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

അയൽരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ ആരെങ്കിലും ഇന്ത്യയോട് തെറ്റായ രീതിയിൽ പെരുമാറുകയും ഇന്ത്യയിൽ വന്ന് തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ അവരെ ഞങ്ങൾ വെറുതെ വിടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

anaswara baburaj

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

8 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

8 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

9 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

9 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

10 hours ago