Three and a half kilos of ganja brought from Bangalore were seized; four youths were arrested
പെരുമ്പാവൂർ:ബംഗളുരുവിൽ നിന്നും എത്തിച്ച മൂന്നര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.
വലിയകുളം കദളിക്കുന്ന് പൊറ്റക്കാട്ടിൽ വീട്ടിൽ നവനീത് ( 26 ), കണ്ണിമോളത്ത് വീട്ടിൽ അഖിൽ ( 32 ), തോട്ടു മുഖം തോപ്പിൽ വീട്ടിൽ ഷിജു (32) മുപ്പത്തടം എലൂക്കര ഗോപുരത്തിങ്കൽ വീട്ടിൽ ലിജിത്ത് (25) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പെരുമ്പാവൂർ ടൗണിൽ നിന്നും ഓപ്പറേഷൻ യോദ്ധാവിന്റെ ഭാഗമായി നവനീത് ,അഖിൽ എന്നിവരെ 10 ഗ്രാം കഞ്ചാവുമായി പിടിക്കുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൂന്നരക്കിലോ കഞ്ചാവ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കിലോയ്ക്ക് 12000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 50 ഗ്രാം 100 ഗ്രാം പൊതികളിലാക്കി വില്പന നടത്തിവരികയായിരുന്നു.
വിദ്യാർത്ഥികളും യുവാക്കളും ആയിരുന്നു ഇവരിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങിക്കൊണ്ടിരുന്നത്. രാത്രി സമയങ്ങളിലാണ് വില്പന. ഷിജുവിനെ 2016 ൽ അഞ്ച് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. നവനീതിനെ 2019 ൽ 110 മയക്കുമരുന്ന് ഗുളികകളുമായി എക്സൈസ് പിടികൂടിയിട്ടുണ്ട്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…