newstoday
കോട്ടയം: വളർത്തുമൃഗങ്ങളെ വിൽക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് പൂച്ചകളെ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ഇടുക്കി കാർകൂന്തൽ സ്വദേശി കളത്തൂർ ലിജോ തങ്കച്ചനാണ് പോലീസ് പിടിയിലായത്. പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ട മൂന്ന് പൂച്ചകളെയാണ് ഇയാൾ മോഷ്ടിച്ചത്. ഏകദേശം 27,000 രൂപയോളം വില വരുന്നതാണ് പൂച്ചകൾ.
. മോഷ്ടിച്ച മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിലുള്ള ഫാം ഹൗസിൽ നിന്നും പോലീസ് കണ്ടെത്തി. മണിമല, കറുകച്ചാൽ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, പോക്സോ കേസുകളിൽ പ്രതിയാണ് ഇയാളെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് .എസ്എച്ച്ഒ കെപി തോംസൺ, എസ്ഐ അഭിലാഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥരായ ബിജു കെ തോമസ്, ഷെറിൻ സ്റ്റീഫൻ, സി രഞ്ജകിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും പരിസ്ഥിതിക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർ…
സിനിമകളിൽ നായകനെയും നായികയെയും കഥയെയും നമ്മൾ ഓർത്തുവെക്കുമ്പോൾ പലപ്പോഴും അവയുടെ പശ്ചാത്തലമായ മനോഹരമായ സ്ഥലങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ മലയാളികളും…
ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലെ നിയമനങ്ങൾ നീളുന്നതോടെ യുഡിഎഫിനുള്ളിൽ അസ്വാരസ്യങ്ങൾ ശക്തമാകുന്നു. അധികാരത്തിലെത്തിയിട്ടും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഘടകകക്ഷികൾ രംഗത്തെത്തിയതോടെ…
തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം കവർന്ന കേസിൽ നാലുപേരെ വയനാട്ടിൽ നിന്ന്…
ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന ജൻജാതീയ ഗൗരവ് ദിവസ് 2026ന്റെ ഭാഗമായി ആദിവാസി സമൂഹങ്ങളുടെ പൈതൃകവും തനത് വിജ്ഞാന…