Sunday, November 15, 2026

27,000 രൂപയോളം വിലവരുന്ന മൂന്ന് പൂച്ചകളെ മോഷ്ടിച്ചു; അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസുകളിലെ മുഖ്യപ്രതി

കോട്ടയം: വളർത്തുമൃഗങ്ങളെ വിൽക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് പൂച്ചകളെ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ഇടുക്കി കാർകൂന്തൽ സ്വദേശി കളത്തൂർ ലിജോ തങ്കച്ചനാണ് പോലീസ് പിടിയിലായത്. പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ട മൂന്ന് പൂച്ചകളെയാണ് ഇയാൾ മോഷ്ടിച്ചത്. ഏകദേശം 27,000 രൂപയോളം വില വരുന്നതാണ് പൂച്ചകൾ.

. മോഷ്ടിച്ച മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിലുള്ള ഫാം ഹൗസിൽ നിന്നും പോലീസ് കണ്ടെത്തി. മണിമല, കറുകച്ചാൽ പോലീസ് സ്‌റ്റേഷനുകളിൽ വധശ്രമം, പോക്‌സോ കേസുകളിൽ പ്രതിയാണ് ഇയാളെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് .എസ്എച്ച്ഒ കെപി തോംസൺ, എസ്‌ഐ അഭിലാഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥരായ ബിജു കെ തോമസ്, ഷെറിൻ സ്റ്റീഫൻ, സി രഞ്ജകിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles