പൂത്തോട്ട: ഉദയംപേരൂര് പൂത്തോട്ട കമ്പിവേലിക്കകത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നില് സ്ഥാപിച്ചിരുന്ന അയ്യങ്കാളി പ്രതിമ തകര്ത്തതായി പരാതി. ഇടതുമുന്നണി സ്ഥാനാര്ഥിയുടെ പ്രചാരണ പരിപാടിയില് കെ.പി.എം.എസിലെ ഒരുവിഭാഗം പങ്കെടുക്കാത്തതില് പ്രതിഷേധിച്ചാണ് സി.ഐ.ടി.യു പ്രവര്ത്തകര് പ്രതിമ തകര്ത്തതെന്നാണ് ആരോപണം. ഇന്നലെ ഉച്ചയോടെയാണ് അയ്യങ്കാളി പ്രതിമ തകര്ക്കപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു പ്രവര്ത്തകരായ സലി, സനാപ്പന്, വിനീഷ് എന്നിവരെ ഉദയംപേരൂര് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്തൂപത്തിന് മേലെ സ്ഥാപിച്ച പ്രതിമ പൂര്ണമായി തകര്ന്നു. നിലത്തുവീണ പ്രതിമയുടെ തലഭാഗം രണ്ടായി മുറിഞ്ഞു.
ഉദയംപേരൂരില് സാമുദായിക സൗഹാര്ദം തകര്ക്കാനുള്ള ശ്രമമാണ് നടന്നത്. കേസ് ഒതുക്കി തീര്ക്കാന് സി.പി.എമ്മിന്റെ ഉന്നത നേതൃത്വം ഇടപെടുന്നതായും ആരോപണമുണ്ട്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…