Sunday, October 4, 2026

അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്തു; മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പൂത്തോട്ട: ഉദയംപേരൂര്‍ പൂത്തോട്ട കമ്പിവേലിക്കകത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളി പ്രതിമ തകര്‍ത്തതായി പരാതി. ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയില്‍ കെ.പി.എം.എസിലെ ഒരുവിഭാഗം പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്തതെന്നാണ് ആരോപണം. ഇന്നലെ ഉച്ചയോടെയാണ് അയ്യങ്കാളി പ്രതിമ തകര്‍ക്കപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു പ്രവര്‍ത്തകരായ സലി, സനാപ്പന്‍, വിനീഷ് എന്നിവരെ ഉദയംപേരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്തൂപത്തിന് മേലെ സ്ഥാപിച്ച പ്രതിമ പൂര്‍ണമായി തകര്‍ന്നു. നിലത്തുവീണ പ്രതിമയുടെ തലഭാഗം രണ്ടായി മുറിഞ്ഞു.
ഉദയംപേരൂരില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എമ്മിന്റെ ഉന്നത നേതൃത്വം ഇടപെടുന്നതായും ആരോപണമുണ്ട്.

Related Articles

Latest Articles