കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍. ഫഹാഹീല്‍ പ്രദേശത്ത് തുറസ്സായ സ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരു അജ്ഞാത മൃതദേഹം തണ്ടെത്തിയിരുന്നു. അതുവഴി കടന്നുപോയയാളാണ് മൃതദേഹം കണ്ട വിവരം അറിയിച്ചത്.
അല്‍ ഖൈറാനിലും സമാന രീതിയില്‍ വാഹനത്തില്‍ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദുരൂഹ സാഹചര്യങ്ങളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി 24 മണിക്കൂറിനുള്ളിലാണ് അല്‍ ദബൈയ്യ തീരത്ത് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതെന്ന് പ്രാദേശിക ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. ഈ മൂന്ന് സംഭവങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേണം ആരംഭിച്ചു.
അതേസമയം സെവന്‍ത് റിങ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു സ്വദേശി സ്ത്രീ മരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…