three-died-in-fire-outbreak
ആന്ധ്രാപ്രദേശ് : തിരുപ്പതിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു ഡോക്ടറും രണ്ട് കുട്ടികളും മരിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയ്ക്ക് ഡോക്ടറുടെ വീടിന്റെ ഒന്നാം നിലയിൽ തീപിടിത്തമുണ്ടായതായി റെനിഗുണ്ട പൊലീസ് ഇൻസ്പെക്ടർ ആരോഹൻ റാവു പറഞ്ഞു. തിരുപ്പതിയിലെ റെനിഗുണ്ട മേഖലയിലാണ് സംഭവം.
താഴത്തെ നിലയിൽ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കായി പ്രവർത്തിക്കുകയും കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി ഡോക്ടറുടെ കുടുംബം താമസിക്കുകയും ചെയ്തു.
അഗ്നിശമനസേനയെ വിവരമറിയിച്ചതായും രക്ഷാപ്രവർത്തനത്തിനിടെ ഡോക്ടറുടെ ഭാര്യയേയും അമ്മയേയും രക്ഷിച്ചതായും റാവു പറഞ്ഞു.
പൊള്ളലേറ്റതിനെ തുടർന്ന് ഡോക്ടർ രവിശങ്കർ മരണത്തിന് കീഴടങ്ങുകയും അദ്ദേഹത്തിന്റെ രണ്ട് കുട്ടികൾ – 12 വയസ്സുള്ള ആൺകുട്ടിയും 7 വയസ്സുള്ള ഒരു പെൺകുട്ടിയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേസെടുത്ത് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…