NARCOTICS
ബംഗളൂരു: അനധികൃതമായി കഞ്ചാവ് വളർത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കഞ്ചാവ് കൃഷി ചെയ്യുന്നവർ കൂട്ടമായി ആക്രമിച്ചു
നാൽപ്പതോളം പേരാണ് പോലീസ് ഉദ്യോഗസ്ഥനെക്രൂരമായി ആക്രമിച്ചത്. മഹാരാഷ്‌ട്രയിലെ ഉമർഗ താലൂക്കിലെ തരൂരി ഗ്രാമത്തിന് സമീപം കലബുർഗി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ശ്രീമന്ത് ഇലലിനെയാണ് നാല്പതോളം പേര് ചേർന്ന് ആക്രമിച്ചത്.
കർണാടക- മഹാരാഷ്‌ട്ര അതിർത്തിയിൽ കൃഷിഭൂമിയിൽ കഞ്ചാവ് വളർത്തുന്ന അക്രമികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ശ്രീമന്ത് ഇലാലിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിൽ നിന്ന് 85 കിലോമീറ്റർ അകലെയുള്ള മഹാരാഷ്‌ട്രയിലെ തരൂരി ഗ്രാമത്തിൽ പരിശോധനയ്ക്കായി എത്തുകയായിരുന്നു. സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടെന്ന് അറിഞ്ഞ അക്രമി സംഘം കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. 40 പേരുടെ സംഘമാണ് ആക്രമണം നടത്തിയത്.
ആക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നെഞ്ചിനും മുഖത്തും വയറിനും ഗുരുതര പരിക്കേറ്റതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…