Drug use among youth should be prevented; Minister M.V. is about to intensify the activities. Govindan Master
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യശേഖരവുമായി മൂന്ന് പ്രവാസികള്‍ പിടിയിലായി. പ്രാദേശികമായി നിര്‍മിച്ചതും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‍തതുമായ 90 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ മൂന്ന് പേരും നേപ്പാള്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുവൈത്തിലെ സാല്‍മിയയില്‍ നിന്നാണ് മദ്യ വില്‍പന സംഘം പിടിയിലായത്. ഫൂട്ട്പാത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പതിവ് പരിശോധന നടത്തുകയായിരുന്ന ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ അടുത്തേക്ക് വരുന്നത് കണ്ട് വാഹനത്തിലെ ഡ്രൈവര്‍ ഇറങ്ങിയോടി. ഇയാളെ പിടികൂടിയ പൊലീസുകാര്‍ വാഹനം പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ 90 കുപ്പി മദ്യമാണുണ്ടായിരുന്നത്. ഇവയില്‍ പ്രാദേശികമായി നിര്‍മിച്ചവയും ഇറക്കുമതി ചെയ്തവയുമുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് പുറമെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് സംഘം അറസ്റ്റ് ചെയ്‍തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…