TOMATO
നമ്മുടെ ശരീരത്തിലെ കൊഴുപ്പ് രക്തത്തിലൂടെയാണ് വിതരണം ചെയ്യപ്പെടുന്നത്. എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്‌ട്രോളും എല്‍ഡിഎല്‍ എന്ന ചീത്ത കൊളസ്‌ട്രോളും ഉണ്ട്. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് പരിധിയില്‍ കൂടിയില്‍ ജീവന് അപായമാകുന്നവിധത്തിലുള്ള അസുഖങ്ങള്‍ക്ക് വരെ കാരണമാകാം. ചീത്ത കൊളസ്‌ട്രോള്‍ രക്തചക്രംമണം വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് മസ്തിഷ്‌കാഘാതം ഹൃദയാഘാതം എന്നിവയാണ് ഉണ്ടാക്കുന്നത്. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ നമ്മുടെ ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. മൂന്ന് തരം പാനീയങ്ങള്‍ കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് നല്ലത്.
ടൊമാറ്റോ ജ്യൂസ്
തക്കാളിയില്‍ ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. നിയാസിന്‍, കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. രണ്ട് മാസം ദിവസവും 280 മില്ലി തക്കാളി ജ്യൂസ് കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവില്‍ വ്യത്യാസം വരുത്തുമെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു
സോയ മില്‍ക്ക്
സോയ പാലില്‍ പൂരിത കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. ഉയര്‍ന്ന കൊഴുപ്പുള്ള പാലിന് പകരം സോയ പാല്‍ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ഫുഡ് ആന്‍ഡ് ഡ്രഗ് അസോസിയേഷന്‍ പൂരിത കൊഴുപ്പ് കുറഞ്ഞ ഭക്ഷണവും 25 ഗ്രാം സോയ പ്രോട്ടീനും ശുപാര്‍ശ ചെയ്യുന്നു.
ഓട്‌സ് മില്‍ക്ക്
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഓട്‌സ് മില്‍ക്ക് വളരെ ഫലപ്രദമാണ്. പോഷകങ്ങള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ഹൃദ്രോഗ സാധ്യത കുറയ്ക്കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതിന് ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. ഒരു കപ്പ് ഓട്‌സ് പാലില്‍ 1.3 ഗ്രാം ബീറ്റ ഗ്ലൂക്കണ്‍ അടങ്ങിയിരിക്കുന്നു. ഓട്‌സ് പാനീയങ്ങള്‍ വാങ്ങുന്നതിന് മുമ്പ് അവരുടെ പാക്കേജിംഗിലെ ബീറ്റ-ഗ്ലൂക്കന്‍സ് ലേബല്‍ എപ്പോഴും പരിശോധിക്കുക.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…