വിരാട് കോലി
ദുബായ് : ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ലോക ട്വന്റി20 ഇലവനിൽ മുന്‍ ഇന്ത്യൻ നായകൻ വിരാട് കോലി ഇടം നേടി. കോലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവും ഓള്‍ റൗണ്ടർ ഹാർദിക് പാണ്ഡ്യയും ഇടംപിടിച്ചു. 2022 ട്വന്റി20 ലോകകപ്പിലെ ബാറ്റിങ് പ്രകടനമാണ് കോലിയെ ടീമിലെത്തിച്ചത്.
മോശം പ്രകടനങ്ങളുടെ പേരിൽ പഴി കേൾക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിന് ഐസിസിയുടെ ടീമിൽ സ്ഥാനം കിട്ടിയില്ല. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലും ട്വന്റി20 ലോകകപ്പിലും വൻ പരാജയമായത് ബാബറിനു തിരിച്ചടിയായി. ഇംഗ്ലണ്ടിനെ ലോക കിരീടമണിയിപ്പിച്ച ജോസ് ബട്‍ലറാണ് ഐസിസി ടീമിന്റെ ക്യാപ്റ്റൻ.
അതേ സമയം ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാക്ക് ഓപ്പണിങ് ബാറ്റർ മുഹമ്മദ് റിസ്‍വാൻ ഇടം നേടി. പത്ത് അർധ സെഞ്ചറികളാണ് കഴിഞ്ഞ വർഷം റിസ്‍വാൻ ട്വന്റി20യിൽനിന്ന് അടിച്ചെടുത്തത്. പാക്ക് പേസ് ബൗളർ ഹാരിസ് റൗഫും ടീമിലെത്തി.
2022ലെ ഐസിസി ട്വന്റി20 ടീം– ജോസ് ബട്‍ലർ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), മുഹമ്മദ് റിസ്‍വാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്സ്, സികന്ദർ റാസ, ഹാർദിക് പാണ്ഡ്യ, സാം കറൻ, വനിന്ദു ഹസരംഗ, ഹാരിസ് റൗഫ്, ജോഷ്വ ലിറ്റിൽ.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…