Saturday, May 4, 2024
spot_img

ഐസിസി ട്വന്റി20 ലോക ഇലവനിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ;
പാകിസ്ഥാൻ നായകന് ടീമിലിടമില്ല

ദുബായ് : ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ലോക ട്വന്റി20 ഇലവനിൽ മുന്‍ ഇന്ത്യൻ നായകൻ വിരാട് കോലി ഇടം നേടി. കോലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവും ഓള്‍ റൗണ്ടർ ഹാർദിക് പാണ്ഡ്യയും ഇടംപിടിച്ചു. 2022 ട്വന്റി20 ലോകകപ്പിലെ ബാറ്റിങ് പ്രകടനമാണ് കോലിയെ ടീമിലെത്തിച്ചത്.

മോശം പ്രകടനങ്ങളുടെ പേരിൽ പഴി കേൾക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിന് ഐസിസിയുടെ ടീമിൽ സ്ഥാനം കിട്ടിയില്ല. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലും ട്വന്റി20 ലോകകപ്പിലും വൻ പരാജയമായത് ബാബറിനു തിരിച്ചടിയായി. ഇംഗ്ലണ്ടിനെ ലോക കിരീടമണിയിപ്പിച്ച ജോസ് ബട്‍ലറാണ് ഐസിസി ടീമിന്റെ ക്യാപ്റ്റൻ.

അതേ സമയം ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാക്ക് ഓപ്പണിങ് ബാറ്റർ മുഹമ്മദ് റിസ്‍വാൻ ഇടം നേടി. പത്ത് അർധ സെഞ്ചറികളാണ് കഴിഞ്ഞ വർഷം റിസ്‍വാൻ ട്വന്റി20യിൽനിന്ന് അടിച്ചെടുത്തത്. പാക്ക് പേസ് ബൗളർ ഹാരിസ് റൗഫും ടീമിലെത്തി.

2022ലെ ഐസിസി ട്വന്റി20 ടീം– ജോസ് ബട്‍ലർ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), മുഹമ്മദ് റിസ്‍‌വാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്സ്, സികന്ദർ റാസ, ഹാർദിക് പാണ്ഡ്യ, സാം കറൻ, വനിന്ദു ഹസരംഗ, ഹാരിസ് റൗഫ്, ജോഷ്വ ലിറ്റിൽ.

Related Articles

Latest Articles