ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്കു വീരമൃത്യു. 14 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. സുക്മ-ബിജാപുര്‍ അതിര്‍ത്തി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ ജവാന്മാരെ വനത്തിൽ നിന്ന് പുറത്തെത്തിച്ചു. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മാവോയിസ്റ്റ് ശക്തി കേന്ദ്രമായ തെകൽഗുഡ ഗ്രാമത്തിൽ ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ ക്യാംപ് ആരംഭിച്ചിരുന്നു. പ്രദേശത്ത് സുരക്ഷാസേനകൾ സംയുക്തമായി നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്.
‘‘മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ തെകൽഗുഡ ഗ്രാമത്തിൽ തിങ്കളാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ ക്യാംപ് ആരംഭിച്ചിരുന്നു. പിന്നാലെ സ്പെഷൽ ടാസ്ക് ഫോഴ്‍സ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സിആർപിഎഫിന്റെ കോബ്ര യൂണിറ്റ് എന്നിവർ സംയുക്തമായി പ്രദേശത്തു തിരച്ചിൽ തുടങ്ങി. ഇതോടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു’’– ബസ്തർ ഐജി പി.സുന്ദെരാജ് പറഞ്ഞു.
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…