Thursday, May 9, 2024
spot_img

ഛത്തീസ്​ഗഢിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ !മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്​ഗഢിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്കു വീരമൃത്യു. 14 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. സുക്മ-ബിജാപുര്‍ അതിര്‍ത്തി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ ജവാന്മാരെ വനത്തിൽ നിന്ന് പുറത്തെത്തിച്ചു. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മാവോയിസ്റ്റ് ശക്തി കേന്ദ്രമായ തെകൽഗുഡ ഗ്രാമത്തിൽ ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ ക്യാംപ് ആരംഭിച്ചിരുന്നു. പ്രദേശത്ത് സുരക്ഷാസേനകൾ സംയുക്തമായി നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്.

‘‘മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ തെകൽഗുഡ ഗ്രാമത്തിൽ തിങ്കളാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ ക്യാംപ് ആരംഭിച്ചിരുന്നു. പിന്നാലെ സ്പെഷൽ ടാസ്ക് ഫോഴ്‍സ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സിആർപിഎഫിന്റെ കോബ്ര യൂണിറ്റ് എന്നിവർ സംയുക്തമായി പ്രദേശത്തു തിരച്ചിൽ തുടങ്ങി. ഇതോടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു’’– ബസ്തർ ഐജി പി.സുന്ദെരാജ് പറഞ്ഞു.

Related Articles

Latest Articles