പി സി ജോർജ്
സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങൾക്കെതിരെ തുറന്നടിച്ച് പി സി ജോർജ്. മഹാകൊള്ളക്കാരനാണ് ഇവിടെ മുഖ്യമന്ത്രിയായി ഇരിക്കുന്നതെന്നും ആ കൊള്ളക്കാരന്റെ ബി ടീമാണ് വി ഡി സതീശനെന്നും പരിഹസിച്ച അദ്ദേഹം ഇപ്പോൾ കേരളത്തിൽ ആകെ ഒരു പ്രതിപക്ഷമേയുള്ളൂവെന്നും അത് ഗവർണറാണെന്നും ചൂണ്ടിക്കാട്ടി.
“കേരളത്തിലെ എൽഡിഎഫും യുഡിഎഫും കണക്കാണ്. ഇവിടെ മനുഷ്യന് ജീവിക്കണമെങ്കിൽ ഇപ്പോൾ പ്രധാനമന്ത്രിയുടെ ഔദാര്യം വേണ്ട സ്ഥിതിയാണ്. മഹാകൊള്ളക്കാരൻ ഇവിടെ മുഖ്യമന്ത്രിയായി ഇരിക്കുന്നു. ആ കൊള്ളക്കാരന്റെ ബി ടീമായി വി ഡി സതീശനും. വ്യക്തിപരമായി സതീശനെ ഇഷ്ടമാണ്. എന്നാൽ രാഷ്ട്രീയമായി നോക്കുമ്പോൾ വലിയ കുഴപ്പമാണ്. ഇപ്പോൾ കേരളത്തിൽ ആകെ ഒരു പ്രതിപക്ഷമേയുള്ളൂ, അത് നമ്മുടെ ഗവർണറാണ്.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആദ്യം എതിർത്തത് ഞാനാണ്. പത്തുമുന്നൂറ് പൊലീസുകാരും കുറേ പെണ്ണുങ്ങളും, ഇപ്പുറത്ത് ഞാൻ ഒറ്റയ്ക്ക്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ ആയിരക്കണക്കിന് അയ്യപ്പൻമാർ എന്റെയൊപ്പം കൂടി. അന്ന് ആദ്യമായി സഹായത്തിനെത്തിയത് കെ സുരേന്ദ്രനാണ്. അന്ന് മുതലുള്ള ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്ന് മത്സരിക്കുമോയെന്നത് അറിയില്ല. മത്സരിക്കണമെന്ന നിർബന്ധബുദ്ധിയുമായല്ല നിൽക്കുന്നത്. ബിജെപി നേതൃത്വം എന്ത് പറയുന്നുവോ അത് കേൾക്കും”- പി സി ജോർജ് പറഞ്ഞു.
പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിലെത്തുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. പി സി ജോർജിനൊപ്പം മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താനായി ദില്ലിയിലെത്തുകയും ചെയ്തു. പ്രകാശ് ജാവദേക്കറും, കേന്ദ്രമന്ത്രി വി മുരളീധരനും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…