കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിന്ന് വിവിധ എ ടി എമ്മുകളിൽ പണം തട്ടിയ കേസിൽ മൂന്ന് പേർ പേർ പോലീസ് കസ്റ്റഡിയിലായി. കാസർകോട് തളങ്കരയിലെ മിസ്സുയ ഹൗസിൽ അബ്ദുൾ സമദാനി (32) കാസർകോട് പാറക്കട്ടയിലെ നൗഫീറ മൻസിലിൽ മുഹമ്മെദ് നജീബ് ( 28) പാറക്കട്ട, ക്രോസ്സ് റോഡ്, പാറക്കട്ടയിലെ രാംദാസ് നഗറിലെ നൗഫീറ മൻസിലിൽ മുഹമ്മെദ് നുമാൻ, (37) എന്നിവരെയാണ് കോടതിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിന്ന് വ്യാജ കാർഡുകൾ ഉപയോഗിച്ച് സംഘം പണം തട്ടിയത്. കേരള ബാങ്കിന്റെ മാങ്ങാട്ടുപറമ്പിലെയും പിലാത്തറയിലെയും എ ടി എം കൗണ്ടറുകളില് നിന്നും 40,000 ത്തോളം രൂപയാണ് പ്രതികള് വ്യാജ എ ടി എം കാര്ഡ് ഉപയോഗിച്ച് പിന്വലിച്ചത്.
സ്കിമ്മര് പോലുള്ള ഉപകരണങ്ങള് എടിഎം കൗണ്ടറുകളില് സ്ഥാപിച്ച് കാര്ഡ് ഉടമകളുടെ കാര്ഡ് വിവരങ്ങള് ചോര്ത്തിയെടുത്ത് വ്യാജ എടിഎം കാര്ഡുകള് നിര്മ്മിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല് കേസ്സുകള് രജിസ്റ്റര് ചെയ്യുമെന്നു സൈബര് ക്രൈം പോലീസ് സ്റ്റേഷന് ഇന്സ്പെക്ടര് മണി പി കെ അറിയിച്ചു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…