കൊച്ചി: നയതന്ത്ര ബാഗേജിലൂടെ കടത്തിയ 30 കിലോ സ്വര്ണം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. പ്രതികളില് നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ ഡി ഉത്തരവിറക്കി. ലോക്കറില് നിന്ന് പിടികൂടിയ ഒരുകോടി രൂപ നേരത്തെ കണ്ടുകെട്ടിയിരുന്നു. പ്രതി സരിത്തിൽ നിന്ന് പിടികൂടിയ പണമാണ് ഇ.ഡി. കണ്ടുകെട്ടിയത്.
ഇതു കൂടാതെ 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.നേരത്തെ1.85 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു. സ്വര്ണം കടത്തിയതിന് പ്രതികള്ക്ക് ലഭിച്ച കമ്മീഷനാണ് 14.98 ലക്ഷം രൂപയെന്ന് ഇഡി വ്യക്തമാക്കി. സ്വർണത്തിനായി പണം നിക്ഷേപിച്ച 9 പേർക്ക് ഇ.ഡി. നോട്ടീസ് അയച്ചിട്ടുണ്ട്. റബിൻസ്, അബ്ദു പി ടി, അബദുൾ ഹമീദ്, ഷൈജൽ, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ, ഷമീർ എന്നീ പ്രതികൾക്കാണ് ഇ.ഡി. നോട്ടീസ് അയച്ചത്.
2020 ജൂലൈയിലാണ് പി എസ് സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര് എന്നിവരെ ഇഡി അറസ്റ്റ് ചെയ്യുന്നത്. മുന് ഐടി സെക്രട്ടറി എം ശിവശങ്കറെ 2020 ഒക്ടോബറിലുമാണ് അറസ്റ്റ് ചെയ്യുന്നത്.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…