ലക്‌നൗ: താജ് മഹലിനുള്ളിൽ വിലക്ക് ലംഘിച്ച് പരസ്യ നിസ്‌ക്കാരം നടത്തി മലയാളി വിനോദ സഞ്ചാരികൾ. സംഭവത്തിൽ കുറ്റക്കാരായ മൂന്ന് പേരെ സിഐഎസ്എഫ് കസ്റ്റഡിയിൽ എടുത്തു. കേരളത്തിൽ നിന്നുള്ള അനസ്, മൻസൂരി, അവസാദ് എന്നിവരാണ് വിലക്ക് ലംഘിച്ച് താജ്മഹലിൽ നിസ്‌കരിച്ചത്.
ഇന്നലെയായിരുന്നു സംഭവം. മൂന്ന് പേരും ചേർന്ന് നിസ്‌കരിക്കുന്നത് പുരാവസ്തു ഗവേഷണ വകുപ്പ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെട്ടു. ഉടനെ വിവരം സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിച്ചു. തുടർന്ന് മൂന്ന് പേരെയും സിഐഎസ്എഫ് കസ്റ്റഡിയിൽ എടുത്തു.
വിലക്കുണ്ടെന്ന് അറിയാതെയാണ് നിസ്‌കരിച്ചത് എന്നായിരുന്നു മലയാളികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നീട് മാപ്പ് എഴുതിനൽകിയ ശേഷം മൂന്ന് പേരെയും താക്കീത് നൽകി വിട്ടയച്ചു. താജ്മഹലിൽ വെള്ളിയാഴ്ചകളിൽ പ്രദേശവാസികൾക്ക് മാത്രമാണ് നിസ്‌കരിക്കാൻ അനുമതിയുള്ളത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…