Entertainment

ഫോട്ടോ എഡിറ്റര്‍, സ്റ്റിക്കര്‍, ലിങ്കുകളുടെ പ്രിവ്യൂ… അറിയാം വാട്ട്സ്ആപ്പ് വെബിന്റെ പുതിയ ഫീച്ചറുകൾ

വാട്ട്സ്ആപ്പ് അതിന്റെ വെബിലേക്ക് പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്തു. വാട്ട്സ്ആപ്പ് വെബില്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ, പുതിയ സ്റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.

നിങ്ങള്‍ ചാറ്റ് ചെയ്യുന്ന രീതി അപ്ഡേറ്റ് ചെയ്യുന്നതിനായി വാട്ട്സ്ആപ്പ് വെബില്‍ മാറ്റങ്ങള്‍ വരുത്തുന്നതായി കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഏത് വാട്ട്സ്ആപ്പ് സ്‌ക്രീനില്‍ നിന്നും സ്റ്റിക്കറുകളും ടെക്സ്റ്റുകളും ക്രോപ്പ് ചെയ്യാനും അവരുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും കഴിയും, വാട്ട്സ്ആപ്പ് പറഞ്ഞു.

ഫോട്ടോ എഡിറ്റര്‍ ഉപയോക്താക്കളെ അവരുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് അയയ്ക്കുമ്പോള്‍ തന്നെ അവരുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കും. ആപ്പിനായി സ്റ്റിക്കര്‍ നിര്‍ദ്ദേശങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്, ഉപയോക്താക്കള്‍ക്ക് അവര്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ മികച്ച സ്റ്റിക്കര്‍ കണ്ടെത്താനാകും – ഇതിനകം തന്നെ നിലവില്‍ ഇത്തരം ഇമോജി സജ്ജഷനുകള്‍ ഉണ്ട്.

ഇതിനു സമാനമാണ് പുതിയ ഫീച്ചര്‍. ഇതിന് പുറമെ ലിങ്ക് പ്രിവ്യൂകളും വാട്ട്സ്ആപ്പ് വെബില്‍ വരുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് എന്താണ് ക്ലിക്ക് ചെയ്യുന്നതെന്ന് അറിയാന്‍ ലിങ്ക് പ്രിവ്യൂകള്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു. ‘വാര്‍ത്തകള്‍, വീഡിയോകള്‍, അല്ലെങ്കില്‍ രസകരമായ ട്വീറ്റ്, സ്നീക്ക് പീക്ക് എന്നിവ ഷെയര്‍ ചെയ്യാന്‍ ഇനി വളരെ എളുപ്പത്തില്‍ കഴിയും,’ വാട്ട്സ്ആപ്പ് പറഞ്ഞു.

B4 Admin

Recent Posts

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

14 minutes ago

റേഞ്ച് റോവര്‍ വാദം കെ.എം ഷാജിയ്ക്ക് കുരുക്ക് തീര്‍ക്കുമോ, ഘോരഘോരം വാദിച്ച കാര്യങ്ങളൊക്കെ നിഷ്പ്രഭമാക്കി പുതിയ വിവരങ്ങള്‍ പുറത്ത്

തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…

37 minutes ago

ആഴ്ചയില്‍ ഒരു അവധി. പോലീസ് സേനയ്ക്ക് മാനുഷിക നീതി ലഭിയ്ക്കുന്ന ഉത്തരവ്, എ.ഡി.ജി.പി പി. വിജയന്റെ ഈ നിര്‍ദ്ദേശം ആശ്വാസമാകുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കും

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…

2 hours ago

ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം കാണും, കെ. ജയകുമാറിന്റെ അനാസ്ഥ പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിനെയും. തീര്‍ത്ഥാടനം ആരംഭിയ്ക്കും മുന്‍പേ പാളിച്ചകളോ ?

ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…

2 hours ago

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

16 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

16 hours ago